Arrested | തളിപറമ്പില്‍ കോണ്‍ഗ്രസ് നേതാവിന്റെ സ്‌കൂടര്‍ കിണറ്റിലെറിഞ്ഞെന്ന കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

 


കണ്ണൂര്‍:(www.kvartha.com) കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം സെക്രടറി മാവില പത്മനാഭന്റെ സ്‌കൂടര്‍ കിണറ്റിലെറിഞ്ഞെന്ന് പരാതി. കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ച സ്‌കൂടറാണ് വെളളിയാഴ്ച പുലര്‍ചെ കിണറ്റില്‍ എറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

എട്ടുകോല്‍ ആഴത്തില്‍ വെളളമുളള കിണറ്റില്‍ ഹെല്‍മെറ്റും സീറ്റുകളും പൊങ്ങികിടക്കുന്നതു കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ സ്‌കൂടര്‍ കിണറ്റില്‍ കാണാത്തതിനെ തുടര്‍ന്ന് അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. തളിപറമ്പില്‍ നിന്നും അഗ്നിശമന സേനയെത്തിയാണ് വെളളത്തില്‍ മുങ്ങിയ സ്‌കൂടര്‍ ഖലാസികളുടെ സഹായത്തോടെ പുറത്തെടുത്തത്.

Arrested | തളിപറമ്പില്‍ കോണ്‍ഗ്രസ് നേതാവിന്റെ സ്‌കൂടര്‍ കിണറ്റിലെറിഞ്ഞെന്ന കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

കൊട്ടാരം യുപി സ്‌കൂളിന് സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സുസൂകി ആക്സിസ് സ്‌കൂടറാണ് കിണറ്റില്‍ നിന്നും പുറത്തെടുത്തത്. നേരത്തെ സ്‌കൂടറിന്റെ സീറ്റു കവറുകള്‍ നശിപ്പിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടാത്ത പൊലീസിന്റെ അനാസ്ഥയാണ് വീണ്ടും അക്രമം നടക്കാനുളള കാരണമെന്ന് പത്മനാഭന്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയുടെ മറവിലായിരുന്നു സ്‌കൂടര്‍ കിണറ്റിലെറിഞ്ഞത്. വീടും കിണറും തമ്മിലുളള അകലം ഏറെ അകലമുളളതിനാല്‍ മഴ കാരണം ശബ്ദമൊന്നും കേട്ടില്ലെന്നും പത്മനാഭന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് അന്‍പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപറമ്പ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

ഡിസിസി ജെനറല്‍ സെക്രടറി ടി ജനാര്‍ദനന്‍, തളിപറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇതിനിടെ സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
കീഴാറ്റൂരിലെ വാരിയമ്പത്ത് വീട്ടില്‍ അഖിലി(31)നെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.

കേസില്‍ രണ്ട് പ്രതികള്‍ കൂടിയുണ്ടെന്നും ഇവര്‍ക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Keywords:  Taliparamba: CPM worker arrested for throwing Congress leader's scooter into well, Kannur, News, Congress, CPM, Politics,  Arrested, Scooter, Well, Complaint, Protest, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia