Follow KVARTHA on Google news Follow Us!
ad

Bank Election | തളിപറമ്പ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; വിമത ശല്യം കോണ്‍ഗ്രസിനെ വെള്ളം കുടിപ്പിക്കുന്നു; പ്രശ്‌ന പരിഹാരത്തിനായി കെപിസിസി അധ്യക്ഷന്‍ ഇടപെട്ടേക്കും

ഔദ്യോഗിക വിഭാഗത്തിനെതിരേയും ആരോപണം Taliparamba Cooperative Bank Election, Rebel Harassment, Congress, Politics, Kerala News
കണ്ണൂര്‍: (www.kvartha.com) കോണ്‍ഗ്രസ് ഭരിക്കുന്ന തളിപറമ്പ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വിമതരുടെ പത്രിക പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ തന്ത്രവുമായി മണ്ഡലം കോണ്‍ഗ്രസ് കമിറ്റി രംഗത്തെത്തി. ഇതിനായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പെടെയുള്ള നേതാക്കളെ രംഗത്തിറക്കാനാണ് തീരുമാനം.

തളിപറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെപ്പില്‍ മത്സരരംഗത്തുള്ള മൂന്ന് വിമത സ്ഥാനാര്‍ഥികളുടെ പത്രിക പിന്‍വലിപ്പിക്കാനാണ് ഔദ്യോഗിക നേതൃത്വം കൊണ്ടുപിടിച്ച് ശ്രമം നടത്തുന്നത്. എന്നാല്‍ തങ്ങള്‍ വെച്ച കാല്‍ പിന്നോട്ടെടുക്കില്ലെന്ന കടുത്ത നിലപാടിലാണ് വിമതര്‍.

Taliparamba Cooperative Bank Election; Rebel harassment makes Congress Headache ; KPCC president may intervene to resolve the issue, Kannur, News, Taliparamba Cooperative Bank Election, Rebel Harassment, Congress, Politics, K Sudhakaran, KPCC, Controversy, Kerala News


ശനിയാഴ്ച നടന്ന പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ എല്ലാ പത്രികകളും സ്വീകരിച്ചിട്ടുണ്ട്. വരുന്ന തിങ്കളാഴ്ചയാണ് പിന്‍വലിക്കാനുള്ള അവസാനദിവസം. മുന്‍ മണ്ഡലം പ്രസിഡന്റ് ടിവി രവി, മണ്ഡലം ജന.സെക്രടറി നൗശാദ് ഇല്യംസ്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചക്കര ദാമോദരന്‍ എന്നിവരാണ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കാന്‍ പത്രിക നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം  ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് പികെ സരസ്വതിയുടെ നേതൃത്വത്തില്‍ വിമതരുമായി ഒത്തുതീര്‍പ്പ് ചര്‍ച നടത്തിയിരുന്നുവെങ്കിലും ഇവര്‍ മത്സ രംഗത്ത് ഉറച്ചുനില്‍ക്കുന്നതായിട്ടാണ് പറഞ്ഞത്. അടുത്ത ദിവസം കണ്ണൂരിലെത്തുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇടപെട്ട് ഇവരെക്കൊണ്ട് പത്രിക പിന്‍വലിപ്പിക്കാമെന്ന വിശ്വാസത്തിലാണ് നേതൃത്വം.

ഇതിനിടെ വിവാദമായ പൂക്കോത്ത് തെരുവില്‍ നിന്നുള്ള ടി സുകുമാരന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നവരെ പ്രതിരോധിക്കാന്‍ ജാതിക്കാര്‍ഡ് പോലും പുറത്തെടുത്തിരിക്കയാണ് ഔദ്യോഗിക വിഭാഗമെന്ന് വിമതവിഭാഗം ആരോപിച്ചു.

അതേസമയം ആരൊക്കെ പിന്‍മാറിയാലും താന്‍ മത്സര രംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് മുന്‍ മണ്ഡലം പ്രസിഡന്റ് ടിവി രവി പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് തീരാ തലവേദനയായിരിക്കുകയാണ് തളിപറമ്പ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്.

Keywords: Taliparamba Cooperative Bank Election; Rebel harassment makes Congress Headache ; KPCC president may intervene to resolve the issue, Kannur, News, Taliparamba Cooperative Bank Election, Rebel Harassment, Congress, Politics, K Sudhakaran, KPCC, Controversy, Kerala News. 

Post a Comment