Sumanasam | സുമാനസം - 2023: മാനസികാരോഗ്യ ബോധനത്തില്‍ വേറിട്ട ഇടപെടലുമായി ഹൃദയാരാം

 


കണ്ണൂര്‍: (KVARTHA) ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗണ്‍സിലിംഗിന്റെ നേതൃത്വത്തില്‍ സുമാനസം 2023 എന്ന വേറിട്ട മാനസികാരോഗ്യ ബോധവല്‍കരണ പരിപാടി സംഘടിപ്പിക്കുന്നു. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെ ദശദിന ഓണ്‍ലൈന്‍ വെബിനാര്‍ ആണ് നടത്തുന്നത്.

ഒക്ടോബര്‍ ഒന്നിന് രാത്രി ഏഴുമണിക്ക് കേരളത്തിലെ പ്രശസ്ത കൗണ്‍സിലറും സൈകോളജിസ്റ്റും തിരുഹൃദയ സന്യാസിനി സമൂഹം തലശ്ശേരി പ്രൊവിന്‍സ് മദര്‍ സുപീരിയറുമായ ഡോ സി ട്രീസ പാലയ്ക്കല്‍ ഗൂഗിള്‍ മീറ്റില്‍ ഉദ്ഘാടനം ചെയ്യും.

Sumanasam | സുമാനസം - 2023: മാനസികാരോഗ്യ ബോധനത്തില്‍ വേറിട്ട ഇടപെടലുമായി ഹൃദയാരാം


മനശാസ്ത്രവും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള മാനസികാരോഗ്യ രംഗത്തെ വിദഗ്ദര്‍ വെബിനാറില്‍ വിഷയം അവതരിപ്പിക്കും. മാനസികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉള്‍പെടെ എല്ലാ ദിവസവും രാത്രി ഏഴുമണിക്ക് ഗൂഗിള്‍ മീറ്റില്‍ നടക്കുന്ന വെബിനാറില്‍ പങ്കെടുക്കാവുന്നതാണ്.

തീയതി, വിഷയം, ബ്രായ്കറ്റില്‍ ക്ലാസ് നയിക്കുന്നവര്‍ എന്ന ക്രമത്തില്‍ താഴെ കൊടുക്കുന്നു.

ഒക്ടോബര്‍ ഒന്നിന് മനസ്സ് തുറക്കാനൊരു താക്കോല്‍ (ഡോ മോഹന്‍ റോയ്), രണ്ടിന് മനസ്സിന്റെ രഹസ്യങ്ങള്‍ (ഡോ കെപി വിനോദ് ബാബു), മൂന്നിന് ചാരത്തില്‍ നിന്ന് തീപ്പൊരി കണ്ടെത്താം (ഡോ ഹാഫിസ് മുഹമ്മദ്), നാലിന് കൗമാര മാനസികാരോഗ്യം (ഡോ ഹര്‍ഷ ഹരിദാസ്), അഞ്ചിന് അതിവേഗ മാനസിക സമ്മര്‍ധ ലഘൂകരണം (ഡോ ജോര്‍ജ് മാത്യു), ആറിന് മാനസിക സൗഖ്യ തെറാപി (ഡോ ജിന്‍സി മാത്യു), ഏഴിന് സ്ത്രീകളുടെ മാനസികാരോഗ്യം (ഡോ സി വിനീത ടോം), എട്ടിന് ഡെര്‍മറ്റോ ഗ്ലിഫിക്‌സ് (കെ സിനോജ്), ഒമ്പതിന് പോസിറ്റീവ് സൈകോളജി (ഡോ ഫാ.വില്‍സന്‍ സിഎംഐ.), 10 ന് മാനസികാരോഗ്യം (ഡോ. ഹര്‍ഷ ഹരിദാസ്).

10 ന് ലോക മാനസികാരോഗ്യ ദിനത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും നൂറ് ക്ലാസുകള്‍ നടക്കും. ക്ലാസിന്റെ ഉദ്ഘാടനം കണ്ണൂര്‍ ഗവ. ടീച്ചേര്‍സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടി (മെന്‍) ല്‍ നടക്കുമെന്ന് സംഘാടകരായ ഹൃദയാരാം പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ജ്യോതിസ് പാലക്കല്‍, ഡയറക്ടര്‍ ഡോ.സിസ്റ്റര്‍ റിന്‍സി അഗസ്റ്റിന്‍, പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയായ ഹാര്‍ട്ട് പ്രസിഡന്റ് വി.വി.റിനേഷ്, സെക്രട്ടറി സി.എ.അബ്ദുള്‍ ഗഫൂര്‍, ട്രഷറര്‍ കെ.സുനീഷ് എന്നിവര്‍ അറിയിച്ചു.

Keywords:  Sumanasam - 2023: Hridayaram with special intervention in mental health education, Kannur, News, Sumanasam, Hridayaram, Special Intervention, Mental Health Education, Webinar, Class, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia