Follow KVARTHA on Google news Follow Us!
ad

Protest | സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട് അധ്യക്ഷനായി നടന്‍ സുരേഷ് ഗോപിയെ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിന് ഭീഷണിയാകുന്ന പ്രസ്താവനകള്‍ നടത്തിയിട്ടുള്ള വ്യക്തിയെന്ന് വിമര്‍ശനം Students Protest, Actor Suresh Gopi, Chairman
ന്യൂഡെല്‍ഹി: (www.kvartha.com) സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട് അധ്യക്ഷനായി നടന്‍ സുരേഷ് ഗോപിയെ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. അഭിപ്രായം ചോദിക്കാതെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട് അധ്യക്ഷനായി നിയമിച്ചതില്‍ മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി അതൃപ്തനാണെന്ന റിപോര്‍ടുകള്‍ക്കിടെയാണ് പുതിയ സംഭവം. പ്രസ്താവനയിലൂടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചത്.

മൂന്നു വര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റിയൂടിന്റെ അധ്യക്ഷനായി നിയമിച്ചത്. ഇന്‍സ്റ്റിറ്റിയൂടിന്റെ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ് ഗോപിക്കാണ്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണു ഇതുസംബന്ധിച്ച വിവരം എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) പങ്കുവച്ചത്. പിന്നാലെ അഭിപ്രായം തേടാതെയുള്ള നിയമനത്തില്‍ സുരേഷ് ഗോപി അതൃപ്തി അറിയിച്ചതായുള്ള വിവരവും പുറത്തുവന്നു.

Students protest against actor Suresh Gopi's appointment as chairman of Satyajit Ray Film and Television Institute, New Delhi, News, Politics, Statement, Twitter, Criticism, Students protest, Actor Suresh Gopi, Institute, National

സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റിയൂടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂനിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവുമായും ബിജെപിയുമായുമുള്ള സുരേഷ് ഗോപിയുടെ ബന്ധമാണ് എതിര്‍പ്പിനു പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിനു ഭീഷണിയാകുന്ന പ്രസ്താവനകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് സുരേഷ് ഗോപി.

ധ്രുവീകരണത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന ഒരു രാഷ്ട്രീയ പാര്‍ടിയുമായി ചേര്‍ന്നുനില്‍ക്കുന്ന വ്യക്തിയെന്ന നിലയില്‍, ഇന്‍സ്റ്റിറ്റിയൂട് എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്‌തേക്കാമെന്ന ആശങ്കയും പ്രസ്താവനയില്‍ പങ്കുവയ്ക്കുന്നു.

സുരേഷ് ഗോപിയെ അധ്യക്ഷനായി നിയമിച്ചത് സ്ഥാപനത്തിന്റെ സല്‍പ്പേരിനെയും, വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് തുല്യമായ ഇടം നല്‍കി ഒരുമിച്ചു വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട് ഇതുവരെ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.


Keywords: Students protest against actor Suresh Gopi's appointment as chairman of Satyajit Ray Film and Television Institute, New Delhi, News, Politics, Statement, Twitter, Criticism, Students protest, Actor Suresh Gopi, Institute, National. 

Post a Comment