Follow KVARTHA on Google news Follow Us!
ad

Student Died | ടര്‍ഫില്‍ ഫുട്ബാള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു Student Died, Football Practice, Hospital, Kerala News
കണ്ണൂര്‍: (www.kvartha.com) ഫുട്ബാള്‍ കളിക്കുന്നതിനിടയില്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. നിര്‍വേലി പള്ളിക്ക് സമീപം പുളിയാച്ചേരി വീട്ടില്‍ പിസി സിനാന്‍(19) ആണ് മരിച്ചത്. വലിയ വെളിച്ചത്തെ ഫുട് ബോള്‍ ടര്‍ഫ് മൈതാനത്ത് വെള്ളിയാഴ്ച രാത്രി പത്തേമുക്കാലിനായിരുന്നു സംഭവം. മാങ്ങാട്ടിടം പഞ്ചായത് കേരളോത്സവത്തില്‍ ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള പരിശീലനത്തില്‍ ആയിരുന്നു സിനാന്‍.

Student collapsed and died while playing football, Kannur, News, Student Died, Football Practice, Hospital, Critical Condition, Keralotsavam, Kerala News

കളി തീരാന്‍ ഒരുമിനിറ്റ് അവശേഷിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കൂട്ടുകാര്‍ ചേര്‍ന്ന് കൂത്തുപറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

നാസറിന്റെയും ശാജിദയുടെയും മകനാണ്. ശാസില്‍, ഖ്വദീജ എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Student collapsed and died while playing football, Kannur, News, Student Died, Football Practice, Hospital, Critical Condition, Keralotsavam, Kerala News.

Post a Comment