Follow KVARTHA on Google news Follow Us!
ad

Rahul Mamkootathil | 'ഉമ്മന്‍ ചാണ്ടി സാര്‍ മരണം വരെ മനസില്‍ സൂക്ഷിച്ച രഹസ്യത്തിന്റെ ഔദാര്യമാണ് ഗണേഷ് കുമാറിന്റെ പൊതുജീവിതം'; സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ ഗൂഡാലോചന നടന്നുവെന്ന സിബിഐയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുന്‍ മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

'ഇടതുപക്ഷ സര്‍കാറിനെ വിമര്‍ശിച്ച് യുഡിഎഫിലേക്ക് ഒരു പാലം പണിതിടാമെന്ന് വ്യാമോഹിക്കണ്ട' Kerala News, Youth Congress, General Secretary, Rahul Mamkootat
തിരുവനന്തപുരം: (www.kvartha.com) സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ ഗൂഡാലോചന നടന്നുവെന്ന സിബിഐയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി
സംസ്ഥാന യൂത് കോണ്‍ഗ്രസ് ജെനറല്‍ സെക്രടറി രാഹുല്‍ മാങ്കൂട്ടത്തില്‍.

ഒറ്റുകാരന്റെ വേഷം സിനിമയില്‍ എന്ന പോലെ ജീവിതത്തിലും പകര്‍ന്നാടിയയാളാണ് ഗണേഷ് കുമാറെന്നും നിരപരാധിയും നീതിമാനുമായ ഉമ്മന്‍ ചാണ്ടി സാറിനെ സോളാര്‍ കേസില്‍ വ്യാജമായി കൂട്ടിച്ചേര്‍ത്തത് ഗണേഷ്‌കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലില്‍ യാതൊരു അത്ഭുതവുമില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ബാലകൃഷ്പിള്ള തന്നെ പറഞ്ഞിട്ടുള്ള മകനെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

കൂടെ നിന്നിട്ട് ഒടുവില്‍ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ് കുമാര്‍ സിനിമയില്‍ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോള്‍ അതിലുപരി അയാള്‍ ജീവിതത്തില്‍ പകര്‍ന്നാടിയിട്ടുണ്ട്. അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മന്‍ ചാണ്ടി സാറിനോടായാലും, ഇപ്പോള്‍ അഭയം കൊടുത്ത പിണറായി വിജയോനാടായാലും.

നിരപരാധിയും നീതിമാനുമായ ഉമ്മന്‍ ചാണ്ടി സാറിനെ സോളാര്‍ കേസില്‍ വ്യാജമായി കൂട്ടിച്ചേര്‍ത്തത് ഗണേഷ്‌കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലില്‍ യാതൊരു അത്ഭുതവുമില്ല. അത് എല്ലാവര്‍ക്കും അറിയുന്ന ഒരു സത്യമാണ്. ഉമ്മന്‍ ചാണ്ടി സാര്‍ മരണം വരെ മനസ്സില്‍ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ്‌കുമാറിന്റെ പൊതുജീവിതം.

ഇപ്പോള്‍ ഇടയ്‌ക്കൊക്കെ സര്‍ക്കാര്‍ വിമര്‍ശനമൊമൊക്കെ നടത്തി UDFലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്‌കുമാര്‍ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് UDF പത്തനാപുരം MLA ആക്കാമെന്ന് ഏതേലും നേതാക്കള്‍ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും.....
പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല....

'എനിക്കെന്റെ ഭാര്യയില്‍ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്' എന്ന് ബാലകൃഷ്പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ്‌കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല.- അദ്ദേഹം കുറിച്ചു.

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് സി ബി ഐ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള റിപോര്‍ടിലാണ് സി ബി ഐ ഗുഢാലോചന വിശദീകരിച്ചിട്ടുള്ളത്. കെബി ഗണേഷ് കുമാര്‍, ശരണ്യ മനോജ് എന്നിവര്‍ക്ക് പുറമെ, വിവാദ ദല്ലാള്‍ നന്ദകുമാര്‍ എന്നിവരുടെ പേരും റിപോര്‍ടില്‍ പരാമര്‍ശിക്കുന്നുവെന്നാണ് സൂചന.

കഴിഞ്ഞദിവസം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സിബിഐ റിപോര്‍ട് അംഗീകരിച്ചത്. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ എഴുതിയ കത്താണ് പിന്നീട് വിവാദമായി മാറിയത്. ഈ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇതു പിന്നീട് കൂട്ടിചേര്‍ത്തതാണ്. പരാതിക്കാരിയുടെ കത്ത് സഹായി മുഖേന ഗണേഷ് കുമാര്‍ കൈവശപ്പെടുത്തിയെന്ന് സി ബി ഐ പറയുന്നു.

ഗണേഷിന്റെ ബന്ധു കൂടിയായ ശരണ്യ മനോജ് നല്‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമെ, അവര്‍ പലപ്പോഴായി രാഷ്ട്രീയനേതാക്കളുടെ പേര് എഴുതിചേര്‍ക്കുന്നതിനായി തയ്യാറാക്കിയ നാല് കത്തുകളും സി ബി ഐ തെളിവായി ശേഖരിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേറ്റ് മൂന്നാം ദിവസം തന്നെ, ഉമ്മന്‍ ചാണ്ടിക്കെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ അവസരം ഒരുക്കിയത് വിവാദ ദല്ലാള്‍ നന്ദകുമാര്‍ ആണ്. ഇക്കാര്യം പരാതിക്കാരിയുടെ ഡ്രൈവറും കേസിലെ പ്രധാന സാക്ഷിയും സി ബി ഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.

പീഡനക്കേസുമായി മുന്നോട്ടുപോകാന്‍ പരാതിക്കാരിയെ സഹായിച്ചതും വിവാദ ദല്ലാളാണ്. വിവാദ ദല്ലാളിന് രണ്ടു കത്തുകള്‍ കൈമാറിയിരുന്നതായി ശരണ്യ മനോജും സി ബി ഐക്ക് മൊഴി നല്‍കിയിരുന്നു. പീഡനത്തിന് സാക്ഷി പറയാന്‍ പരാതിക്കാരി പി സി ജോര്‍ജിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പിസി ജോര്‍ജ് ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കിയില്ലെന്നും സി ബി ഐ റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ക്ലിഫ് ഹൗസിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ ഇതില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സി ബി ഐ റിപോര്‍ടില്‍ വ്യക്തമാക്കുന്നു.


 
Keywords: News, Kerala, Kerala-News, Politics, Politics-News, Kerala News, Youth Congress, General Secretary, Rahul Mamkootathil, Criticizes, KB Ganesh Kumar, EX CM, Ooomen Chandy, State Youth Congress General Secretary Rahul Mamkootathil Criticizes KB Ganesh Kumar.

Post a Comment