Flash Flood | കനത്ത മഴ: ന്യൂയോര്‍കില്‍ മിന്നല്‍ പ്രളയം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; എല്ലാ റോഡുകളും അടച്ചു

 


വാഷിങ്ടന്‍: (KVARTHA) അതിശക്തമായ മഴയെ തുടര്‍ന്ന് അമേരികയിലെ ന്യൂയോര്‍കില്‍ വന്‍ മിന്നല്‍ പ്രളയം. ഇതേ തുടര്‍ന്ന് ന്യൂയോര്‍ക് ഗവര്‍ണര്‍ കാത്തി ഹോചുല്‍ ന്യൂയോര്‍കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ റോഡുകളും അടച്ചു. ശക്തമായ കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സബ് വേ സര്‍വീസുകളും, തെരുവുകളും അടക്കം നഗരമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഗതാഗതമെല്ലാം തടസപ്പെട്ടിരിക്കുകയാണ്. 5.08 സെമി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.


Flash Flood | കനത്ത മഴ: ന്യൂയോര്‍കില്‍ മിന്നല്‍ പ്രളയം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; എല്ലാ റോഡുകളും അടച്ചു



അതേസമയം, പ്രദേശത്ത് നിന്ന് ഇതുവരെ അനിഷ്ട സംഭവങ്ങളോ മരണമോ റിപോര്‍ട് ചെയ്തിട്ടില്ല. പ്രളയത്തിലകപ്പെട്ട നിരവധി പേരെ അധികൃതര്‍ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പിച്ചിട്ടുണ്ട്.

അടിയന്തര ആവശ്യമില്ലാത്തവരോട് വീട്ടില്‍ തന്നെ കഴിയാനും യാത്ര ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. 18 ദശലക്ഷം പേരെ ബാധിക്കുന്നതാണ് പ്രളയം. ന്യൂയോര്‍കില്‍ 1882 ന് ശേഷമുള്ള ഏറ്റവും മഴ ലഭിച്ച സെപ്റ്റംബറാണ് ഈ വര്‍ഷത്തേത്.

Keywords: News, World, World-News, Weather, Weather-News, Flash Flood, Emergency, New York News, Road, Transport, Rain Streets, Subway, State of Emergency In New York Due To Flash Flooding.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia