Follow KVARTHA on Google news Follow Us!
ad

Protest | 'കൂത്തുപറമ്പ് താലൂക് ആശുപത്രിയില്‍ രോഗി സ്റ്റാഫ് നഴ്സിനെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ധര്‍ണ നടത്തി'

'ആക്രമണം സമ്മതമില്ലാതെ പുറത്തുപോകരുതെന്ന് പറഞ്ഞ വിരോധത്തില്‍' Protest, Nurses Association, Attack, Complaint, Police, Kerala News
കൂത്തുപറമ്പ്: (KVARTHA) കൂത്തുപറമ്പ് താലൂക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രോഗി സ്റ്റാഫ് നഴ്സിനെ കയ്യേറ്റം ചെയ്തതായി പരാതി. കൂത്തുപറമ്പ് താലൂക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കെകെ അഖിലിന്(28) നേരേയാണ് അക്രമം ഉണ്ടായത്. സംഭവത്തില്‍ കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉമേഷിനെ (45) കൂത്തുപറമ്പ് പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

Staff staged dharna in Koothuparamba taluk hospital to protest against assault on staff nurse by patient, Kannur, News, Protest, Nurses Association, Attack, Complaint, Arrest, Police, Kerala News
കാലിന് അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉമേഷ് ആശുപത്രി അധികൃതരുടെ സമ്മതമില്ലാതെ പുറത്ത് പോയിരുന്നുവെന്നും ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ ഇയാളോട് സമ്മതമില്ലാതെ പുറത്ത് പോകരുതെന്ന് പറഞ്ഞ വിരോധത്തിലാണ് ആക്രമിച്ചതെന്നും അഖില്‍ പറഞ്ഞു. കഴുത്തിന് കുത്തിപ്പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തെന്നുമാണ് പരാതി.

തുടര്‍ന്ന് രാത്രി പന്ത്രണ്ടുമണിയോടെ ഉമേഷിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. രാവിലെയാണ് കൂത്തുപറമ്പ് പൊലീസ് ഉമേഷിനെ അറസ്റ്റു ചെയ്തത്. സ്റ്റാഫ് നഴ്സിനെ കയ്യേറ്റം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍പേഴ്സന്‍ അജിത കുമാരി ഉദ്ഘാടനം ചെയ്തു. ഡോ ഷിനോ അധ്യക്ഷത വഹിച്ചു. നഴ്സിംഗ് സൂപ്രണ്ട് ലത, നഴ്സിംഗ് ഓഫീസര്‍ കെ സരൂണ്‍, എം രാജേന്ദ്രന്‍, വിപിന ചന്ദ്രന്‍, സി ബേബി, ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Staff staged dharna in Koothuparamba taluk hospital to protest against assault on staff nurse by patient, Kannur, News, Protest, Nurses Association, Attack, Complaint, Arrest, Police, Kerala News.

Post a Comment