SWISS-TOWER 24/07/2023

SSLC exams | സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷകള്‍ 2024 മാര്‍ച് 4 മുതല്‍ 25 വരെ നടക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) എസ് എസ് എല്‍ സി പരീക്ഷകള്‍ 2024 മാര്‍ച് നാലു മുതല്‍ മാര്‍ച് 25 വരെ നടക്കുമെന്ന് അധികൃതര്‍. മൂല്യനിര്‍ണയ കാംപ് ഏപ്രില്‍ മൂന്നു മുതല്‍ ഏപ്രില്‍ 17 വരെ നടക്കും. എസ് എസ് എല്‍ സി മോഡല്‍ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 23 വരെ നടത്തും.

ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെകന്‍ഡറി പൊതു പരീക്ഷകള്‍ 2024 മാര്‍ച് ഒന്നു മുതല്‍ 26 വരെ. പരീക്ഷാ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. ഈ മാസം 25നു തുടങ്ങാനിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. ഒക്ടോബര്‍ 9, 10, 11, 12, 13 തീയതികളില്‍ പരീക്ഷ നടക്കും. കോഴികോട്ട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.

SSLC exams | സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷകള്‍ 2024 മാര്‍ച് 4 മുതല്‍ 25 വരെ നടക്കും

4,04,075 പേര്‍ പരീക്ഷ എഴുതും. കോഴിക്കോട് നിന്നുള്ളവര്‍ 43,476 പേരാണ്. വി എച് എസ് ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബര്‍ 9, 10, 11, 12, 13 തീയതികളിലാണ്. 27,633 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. കോഴിക്കോട് നിന്നു 2,661 പേര്‍ പരീക്ഷ എഴുതും.

എസ് എസ് എല്‍ സി പരീക്ഷ ടൈംടേബിള്‍

1. ഐടി മോഡല്‍ പരീക്ഷ 2024 ജനുവരി 17 മുതല്‍ ജനുവരി 29 വരെ. ഐടി പരീക്ഷ - 2024 ഫെബ്രുവരി 1 മുതല്‍ 14 വരെ.

2. 2024 മാര്‍ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട് 1

3. മാര്‍ച് 6 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ ഇംഗ്ലീഷ്

4. മാര്‍ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ ഗണിതം

5. മാര്‍ച് 13 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട് 2

6. മാര്‍ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫിസിക്സ്

7. മാര്‍ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഹിന്ദി/ജനറല്‍ നോളജ്

8. മാര്‍ച് 20 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ കെമിസ്ട്രി

9. മാര്‍ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ബയോളജി

10. മാര്‍ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ സോഷ്യല്‍ സയന്‍സ്

നിപയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ അടിയന്തര സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിധത്തിലും സജ്ജമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നൂറു ശതമാനം വിദ്യാലയങ്ങളിലും തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ജി സ്യൂട് സംവിധാനം ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഉറപ്പാക്കാനായി എല്ലാ അധ്യാപകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.

സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്ന വിദ്യാലയങ്ങള്‍ സ്വന്തമായി അനുയോജ്യമായ പ്ലാറ്റ് ഫോമുകള്‍ പ്രയോജനപ്പെടുത്തി എല്ലാ കുട്ടികള്‍ക്കും പഠനസൗകര്യം ഒരുക്കാന്‍ വേണ്ട നടപടികള്‍ പ്രഥമ അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കായികമേള തൃശൂരില്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ നടത്തുമെന്നും അധികൃതര്‍. സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം എറണാകുളം ജില്ലയില്‍ നവംബര്‍ ഒമ്പതു മുതല്‍ 11 വരെ. ശാസ്ത്രോത്സവം തിരുവനന്തപുരം ജില്ലയില്‍ വച്ച് നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്നു വരെ. സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലം ജില്ലയില്‍ 2024 ജനുവരി നാലു മുതല്‍ എട്ടു വരെ.

Keywords:  SSLC exams 2024 from March 4 to 25, says V Sivankutty, Thiruvananthapuram, News, SSLC exams, Education, Minister V Sivankutty, Nipah, Students, Teachers, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia