Keywords: Sports book 'Football Laws and Players' by Mamu Koya released, Kannur, News, Sports Book, Football Laws and Players, Released, Mamu Koya, TO Mohanan, PK Balachandran, Kerala News.
Released | മാമുക്കോയ എഴുതിയ 'ഫുട് ബോള്‍ നിയമങ്ങളും കളിക്കാരും' കായിക പുസ്തകം പ്രകാശനം ചെയ്തു
പികെ ബാലചന്ദ്രന്‍ ആദ്യപ്രതി ഏറ്റുവാങ്ങി
Sports Book, Football Laws and Players, Released, Mamu Koya, Kerala News
കണ്ണൂര്‍: (www.kvartha.com) കേരളത്തിലെ ആദ്യ ഫീഫ റഫറി എകെ മാമുക്കോയ എഴുതിയ 'ഫുട്ബോള്‍ നിയമങ്ങളും കളിക്കാരും' എന്ന കായിക പുസ്തകത്തിന്റെ പ്രകാശനം മേയര്‍ ടിഒ മോഹനന്‍ നിര്‍വഹിച്ചു. മുന്‍ ഇന്‍ഡ്യന്‍ ഇന്റര്‍നാഷനല്‍ ഫുട് ബോളര്‍ പികെ ബാലചന്ദ്രന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
മുന്‍ ഇന്‍ഡ്യന്‍ ഇന്റര്‍നാഷനല്‍ യൂത് ഫുട് ബോളറും സന്തോഷ് ട്രോഫി മുന്‍ കേരള ടീമംഗവും കമന്റേറ്ററുമായ കെ ബിനീഷ് കിരണ്‍ പുസ്തകം പരിചയപ്പെടുത്തി. ജില്ലാ ഫുട് ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി സഅദ്, സെക്രടി കെവി അശോക് കുമാര്‍, നിധിന്‍, അരുണ്‍ പവിത്രന്‍ സംസാരിച്ചു.