Arun Kumar Sinha | എസ്പിജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ് (എസ്പിജി) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. പുലര്‍ചെ ഡെല്‍ഹിയില്‍ വെച്ചാണ് മരണം. 2016 മുതല്‍ എസ്പിജി തലവനായി പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുണ്‍ കുമാര്‍ സിന്‍ഹ.
Aster mims 04/11/2022

കേരളാ കേഡറില്‍ 1987 ബാചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. മേയ് 31 ന് എസ് പി ജി തലവനായ് അദ്ദേഹത്തിന്റെ കാലവധി ഒരു വര്‍ഷം കൂടി നീട്ടിയിരുന്നു. ഡയറക്ടര്‍ ജെനറല്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം.

ജാര്‍ഖണ്ഡിലാണു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്തു ഡിസിപി കമിഷണര്‍, റേഞ്ച് ഐജി, ഇന്റലിജന്‍സ് ഐജി, അഡ്മിനിസ്‌ട്രേഷന്‍ ഐജി എന്നിങ്ങനെ കേരള പൊലീസിലെ പ്രധാന കസേരകളിലെല്ലാം അരുണ്‍ കുമാര്‍ സിന്‍ഹ ഇരുന്നിട്ടുണ്ട്. അരുണ്‍ കുമാര്‍ സിന്‍ഹ ക്രമസമാധന ചുമതല വഹിച്ചിരുന്ന കാലത്താണു മാലിദ്വീപ് പ്രസിഡന്റായിരുന്ന അബ്ദുല്‍ ഗയൂമിനെ വധിക്കാന്‍ ശ്രമിച്ച മുഖ്യ സൂത്രധാരനെ തലസ്ഥാനത്തു നിന്നു പിടികൂടിയത്.

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമെതിരെ നടന്ന ഇ-മെയില്‍ വധഭീഷണി, ലെറ്റര്‍ ബോംബ് കേസ് എന്നിങ്ങനെ സുപ്രധാന കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. സിന്‍ഹ സിറ്റി പൊലീസ് കമിഷണറായിരിക്കെയാണു നഗരത്തില്‍ ക്രൈം സ്റ്റോപര്‍ സംവിധാനം കൊണ്ടുവന്നത്. സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും സിന്‍ഹയ്ക്കു ലഭിച്ചിട്ടുണ്ട്.


Arun Kumar Sinha | എസ്പിജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു


Keywords: News, National, National-News, Obituary, Obituary-News, Delhi News, SPG Director, Arun Kumar Sinha, Passed Away, IPS Officer, SPG Director Arun Kumar Sinha Passed Away.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script