Follow KVARTHA on Google news Follow Us!
ad

Housewife Attacked | മകന്റെ ബൈക് കത്തിക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് ക്വടേഷന്‍ നല്‍കിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി; അറസ്റ്റ്

പ്രതികളെ റിമാന്‍ഡ് ചെയ്തു Malappuram News, Melattur News, Son, Bike, Quotation, Violence, Housewife, Attacked
മലപ്പുറം: (www.kvartha.com) മാസങ്ങള്‍ക്ക് മുന്‍പ് മകന്റെ ബൈക് കത്തിക്കാന്‍ ക്വടേഷന്‍ നല്‍കിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി. മേലാറ്റൂരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

മുള്ള്യാകുര്‍ശ്ശി തച്ചാംകുന്നേല്‍ നഫീസയ്ക്കു നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. തമിഴ്‌നാട് സ്വദേശി ഖാജ ഹുസൈന്‍ (39), നാസര്‍ (32), മഹ്ബൂബ് (58) എന്നിവരാണ് അറസ്റ്റിലായത്. മേലാറ്റൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ ആര്‍ രഞ്ജിത്തും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.

പൊലീസ് പറയുന്നത്: നേരത്തേ വീട്ടമ്മ നല്‍കിയ ക്വടേഷന്‍ ഏറ്റെടുത്ത് ഇവരുടെ മകന്റെ ബൈക് കത്തിച്ച കേസില്‍ പിടിയിലായ പ്രതികളാണ് ഇവര്‍. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികള്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു.

മകനുമായുള്ള പ്രശ്‌നത്തിന്റെ പേരിലാണ് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ബൈക്ക് കത്തിക്കാന്‍ നഫീസ ക്വടേഷന്‍ നല്‍കിയത്. പറഞ്ഞുറപ്പിച്ച ക്വടേഷന്‍ തുകയെച്ചൊല്ലി വീട്ടമ്മയും പ്രതികളും തമ്മില്‍ വാകുതര്‍ക്കമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച മാരകായുധങ്ങളുമായി മുള്ള്യാകുര്‍ശ്ശിയിലുള്ള വീട്ടിലെത്തിയ സംഘം നഫീസയെ ആക്രമിച്ചു. ഇവര്‍ നഫീസയുടെ വീട് അടിച്ചു പൊളിക്കുകയും ചെയ്തു.



Keywords: News, Kerala, Kerala-News, Police-News, Regional-News, Malappuram News, Melattur News, Son, Bike, Quotation, Violence, Housewife, Attacked, Son's Bike Quotation Leads to Violence: Housewife Attacked in Malappuram. 

Post a Comment