Follow KVARTHA on Google news Follow Us!
ad

Solar Case | 'സിബിഐ അന്വേഷണം അട്ടിമറിച്ചു'; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കി സോളര്‍ പീഡനക്കേസിലെ പരാതിക്കാരി

'സാക്ഷികള്‍ക്ക് പണം നല്‍കിയത് അവഗണിച്ചു' Solar, Scam Case, Complainant, Filed, CBI, Thiruvananthapuram News, Kerala News
തിരുവനന്തപുരം: (www.kvartha.com) സോളാര്‍ പീഡനക്കേസില്‍ അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച് പരാതിക്കാരി. അന്വേഷണം സിബിഐ അട്ടിമറിച്ചതായി പരാതിക്കാരി അറിയിച്ചു. കേസില്‍ മുന്‍ സി ബി ഐ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

സാക്ഷികള്‍ക്ക് പണം നല്‍കിയത് സിബിഐ അന്വേഷിച്ചില്ല. പണം ലഭിച്ചതായി സാക്ഷി മൊഴി നല്‍കിയിട്ടും അവഗണിച്ചുവെന്നും പരാതിയില്‍ ആക്ഷേപമുണ്ട്. സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസില്‍ തെളിവില്ലെന്ന സിബിഐ റിപോര്‍ട് തിരുവനന്തപുരം സി ജെ എം കോടതി അംഗീകരിച്ചു. സിബിഐ റിപോര്‍ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹര്‍ജി തള്ളി.



അടുത്തിടെ, സോളര്‍ പീഡനക്കേസില്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപോര്‍ട് പുറത്തുവന്നിരുന്നു. 2012 സെപ്റ്റംബര്‍ 19നു ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ആ ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപോര്‍ടില്‍തന്നെ വ്യക്തമാക്കിയിരുന്നു. ആ നിലപാട് ശരിവയ്ക്കുക മാത്രമല്ല, കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പെടെയുള്ളവരെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുകൂടി ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം മജിസ്‌ട്രേട് കോടതിയില്‍ സിബിഐ റിപോര്‍ട് നല്‍കിയിരിക്കുന്നത്.

Keywords: Oommen Chandy, Hibi Eden, Magistrates' Court, Chief Judicial Magistrate Court, Thiruvananthapuram News, Solar, Scam Case, Complainant, Filed, CBI, News, Kerala, Kerala-News, Malayalam-News, Solar Scam Case: Complainant filed against CBI.

Post a Comment