Follow KVARTHA on Google news Follow Us!
ad

Solar Mission | ഭ്രമണപഥം മാറ്റുന്ന ദൗത്യം വിജയകരം; ആദിത്യ-എല്‍1 ബഹിരാകാശ പേടകം ഭൂമിയുടെ പരിധിവിട്ട് സൂര്യനിലേക്ക്

ബഹിരാകാശ കണികകളുടെ പഠനം തുടങ്ങി Bengaluru News, National News, Aditya-L1, L1 Lagrange Point, Solar Mission, Send Off, Earth, ISRO, Key Manoeuvre
ചെന്നൈ: (www.kvartha.com) രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ-എല്‍1 ബഹിരാകാശ പേടകം ഭൂമിയുടെ പരിധിവിട്ട് സൂര്യനിലേക്ക്. ഭ്രമണപഥം മാറ്റുന്ന ഇന്‍സെര്‍ഷന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി ചൊവ്വാഴ്ച (19.09.2023) പുലര്‍ചെ രണ്ടരയോടെ ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു.

ലക്ഷ്യ സ്ഥാനമായ നിര്‍ദിഷ്ട ഒന്നാം ലെഗ്രാന്‍ജെ ബിന്ദു(എല്‍1)വിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചു. 110 ദിവസം നീളുന്ന ക്രൂസ് ഫേസ് എന്നറിയപ്പെടുന്ന യാത്രയ്‌ക്കൊടുവിലാണ് എല്‍1നു ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തില്‍ എത്തുക.

അതേസമയം, ആദിത്യ എല്‍1 വിവരശേഖരണം തുടങ്ങി. ഭൂമിക്ക് ചുറ്റുമുള്ള കണികകളുടെ (പാര്‍ടികിള്‍) സ്വഭാവം വിശകലനം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. അതിതാപ അയണുകളുടെയും ഇലക്േ്രടാണുകളുടെയും വിവരം ശേഖരിച്ചു.

പേടകത്തിലെ സ്റ്റെപ്‌സ് എന്ന സെന്‍സറാണ് ഭൂമിയില്‍ നിന്ന് 50,000 കിലോമീറ്ററിലധികം അകലെയുള്ള സൂപര്‍-തെര്‍മല്‍, എനര്‍ജിറ്റിക് അയോണുകളും ഇലക്േ്രടാണുകളും പരിശോധിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഭൂമിക്ക് ചുറ്റുമുള്ള കണികാസ്വഭാവത്തെ പറ്റി പഠിക്കാന്‍ ഉതകുന്നതാണ് വിവരങ്ങള്‍. പേടകം ലക്ഷ്യസ്ഥാനത്തെത്തിയാലും പഠനങ്ങള്‍ തുടരും.

സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉദ്ഭവം അടക്കമുള്ളവയെപ്പറ്റി പഠനം നടത്താന്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കും.



Keywords: News, National, National-News, Technology, Technology-News, Bengaluru News, National News, Aditya-L1, Solar Mission, Send Off, Earth, ISRO, L1 Lagrange Point, Key Manoeuvre, Solar Mission Aditya-L1 Gets Send Off From Earth As ISRO Performs Key Manoeuvre.

Post a Comment