Follow KVARTHA on Google news Follow Us!
ad

Solar Case | സോളാർ കേസിലെ ലൈംഗികാരോപണത്തിൽ സിബിഐ കണ്ടെത്തലുകൾ എൽഡിഎഫ് സർകാരിനെ പ്രതിരോധത്തിലാക്കി; ആയുധമാക്കി പ്രതിപക്ഷവും; കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച് വിവാദം വീണ്ടും കത്തുന്നു; ചർച്ചയായി ആ കത്ത്

ആദ്യം എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്ന് സിബിഐ Solar case, CBI, LDF, Politics, കേരള വാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) 2016-ലെ സോളാർ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണങ്ങളിൽ സിബിഐയുടെ പുതിയ കണ്ടെത്തലുകൾ എൽഡിഎഫ് സർകാരിനെ പ്രതിരോധത്തിലാക്കി. പ്രതിപക്ഷവും ഇത് ആയുധമാക്കിയതോടെ വിവാദം വീണ്ടും കത്തുകയാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേന്നാണ് സോളാർ ആരോപണങ്ങൾ സിബിഐക്ക് വിടാൻ അന്നത്തെ എൽഡിഎഫ് സർകാർ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ഇത് ഇടത് സർകാരിനെ അറിയാതെ കുടുക്കിലായിരിക്കുകയാണ്.

News, Kerala, Thiruvananthapuram, Solar case, CBI, LDF, Politics,  Solar case re-emerges to stir up Kerala politics.

പരാതിക്കാരിക്ക് പണംകിട്ടാനുള്ള ആസൂത്രിതമായ നീക്കവും കളവായ പരാതിയുമാണ് ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണമെന്നാണ് കണ്ടെത്തലാണ് സിബിഐ നടത്തിയത്. ഇദ്ദേഹത്തെ നേതാവിനെ കേസിൽ കുടുക്കാൻ ഭരണകക്ഷിയായ എൽഡിഎഫുമായി ബന്ധമുള്ള ഏതാനും നേതാക്കൾ ഗൂഢാലോചന നടത്തിയിരുന്നുവെന്നും സിബിഐ റിപോർടിൽ പറയുന്നു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് സമർപിച്ച റിപോർടിൽ മുൻ മന്ത്രിയും എൽഡിഎഫ് എംഎൽഎയുമായ കെബി ഗണേഷ് കുമാർ, അദ്ദേഹത്തിന്റെ അടുത്ത ബന്ധു ശരണ്യ മനോജ് എന്നിവരെ പരാമർശിക്കുന്നുണ്ടെന്നാണ് വിവരം.

പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ ആദ്യം എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെ കേസിൽ കുടുക്കുന്നതിനായി പരാതിക്കാരി ഒറിജിനൽ കൂടാതെ നാല് കത്ത് കൂടി തയ്യാറാക്കിയതായി റിപോർട് പറയുന്നു. പരാതിക്കാരി മറ്റൊരു കേസില്‍ ജയിലില്‍ കഴിയവെ ആദ്യമെഴുതിയ കത്ത് ഗണേഷ് കുമാര്‍ സഹായിയെ ഉപയോഗിച്ച് കൈക്കലാക്കുകയായിരുന്നെന്ന് മനോജ് കുമാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരിയെ കേസുമായി മുന്നോട്ടുപോകാന്‍ സഹായിച്ചതും പരാതിക്കാരിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിച്ചതും വിവാദ ദല്ലാളാണെന്നാണ് മൊഴികളിലുള്ളതെന്നും സൂചനയുണ്ട്.

അതേസമയം, സർകാർ നടത്തിയ ക്രൂരവും അപകീർത്തികരവുമായ രാഷ്ട്രീയ വേട്ടയുടെ ഇരയാണ് ഉമ്മൻ ചാണ്ടിയെന്നാണ് കോൺഗ്രസ് നേതാക്കൾ പുതിയ സംഭവ വികാസങ്ങളോട് പ്രതികരിക്കുന്നത്. സര്‍കാരിന് അന്തസ്സുണ്ടെങ്കില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
ഗൂഢാലോചന സിബിഐയെകൊണ്ട് അന്വേഷിപ്പിക്കണം. ഗണേഷ്‌കുമാര്‍ ആണ് ഇത് നടത്തിയതെങ്കില്‍ അത് പുറത്തു കൊണ്ട് വരണം. വേട്ടയാടിയ വേദനയുമായാണ് ഉമ്മന്‍ചാണ്ടി പോയതെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുത്തവരുടെ വിവരങ്ങൾ പുറത്തുവിടണമെന്നും സിബിഐ റിപോർട് പുറത്തുവിടണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ചേരുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യം കോൺഗ്രസ് ചർച്ച ചെയ്യുമെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. എന്നാൽ, ഗണേഷ് കുമാറിനെതിരായ ആരോപണങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മരിച്ചുപോയ ഉമ്മന്‍ചാണ്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചു.

സോളാര്‍ ചർച്ചയാക്കിയാണ് 2016-ല്‍ എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് എന്നതിനാൽ വിവാദത്തിന് രാഷ്ട്രീയ മാനങ്ങൾ ഏറെയുണ്ട്. സോളാര്‍വിവാദം പ്രതിപക്ഷത്തിന് ഭരണപക്ഷത്തെ തിരിച്ചടിക്കാനുള്ള ആയുധമായി മാറിയ സാഹചര്യത്തിൽ വരും നാളുകൾ നിർണായകമാണ്.

Keywords: News, Kerala, Thiruvananthapuram, Solar case, CBI, LDF, Politics,  Solar case re-emerges to stir up Kerala politics.
< !- START disable copy paste -->

Post a Comment