Follow KVARTHA on Google news Follow Us!
ad

SC Objections | മുസാഫർനഗറിൽ കുട്ടിയെ അധ്യാപിക തല്ലിച്ച സംഭവം മന:സാക്ഷിയെ ഉലയ്ക്കേണ്ടതാണെന്ന് സുപ്രീം കോടതി; അന്വേഷണത്തിലും കേസ് രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തിലും എതിർപ്പ് ഉന്നയിച്ച് ബെഞ്ച്; അന്വേഷണം നിരീക്ഷിക്കാൻ ഐപിഎസ് ഉദ്യോഗസ്ഥൻ

'വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ചയുണ്ടായി' Muzaffarnagar, FIR, Supreme Court, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) മുസാഫർനഗറിലെ സ്‌കൂളിൽ അധ്യാപകന്റെ നിർദേശപ്രകാരം വിദ്യാർഥിയെ മറ്റ് കുട്ടികൾ തല്ലിയ സംഭവത്തെ ഏറ്റവും മോശമായ ശിക്ഷയായി വിശേഷിപ്പിച്ച് സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് സുപ്രീം കോടതി ചോദ്യങ്ങൾ ഉന്നയിച്ചു. ഒരു വിദ്യാർഥിയെ മതത്തിന്റെ പേരിൽ ശിക്ഷിച്ചാൽ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉണ്ടാകില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എഎസ് ഓക്ക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച്, കുട്ടിയുടെ പിതാവിന്റെ ചില ആരോപണങ്ങൾ എഫ്‌ഐആറിൽ കാണുന്നില്ല എന്ന് ചൂണ്ടിക്കാട്ടി.

News, National, New Delhi, Muzaffarnagar, FIR, Supreme Court, Case, Investigation, Slapping of Muzaffarnagar student: SC raises objections over probe, delay in filing FIR.

എഫ്‌ഐആർ രജിസ്റ്റർ ചെയ്ത രീതിയോട് തങ്ങൾക്ക് ഗുരുതരമായ എതിർപ്പുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് കാലതാമസമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. സംഭവത്തിൽ അന്വേഷണം നിരീക്ഷിക്കാൻ ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോടതി ഉത്തരവിട്ടു. ആ ഉദ്യോഗസ്ഥനോട് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവം നടന്ന രീതി സംസ്ഥാനത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു. ഒരു പ്രത്യേക സമുദായക്കാരനായതിനാൽ സഹപാഠിയെ അടിക്കാൻ അധ്യാപകൻ വിദ്യാർത്ഥികളോട് പറയുന്നു. ഇതാണോ ഗുണനിലവാരമുള്ള വിദ്യാഭ്യാസം? ആരോപണങ്ങൾ ശരിയാണെങ്കിൽ അത് മനസാക്ഷിയെ ഉലയ്ക്കേണ്ടതാണെന്നും കോടതി പറഞ്ഞു.

വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നതും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനവും തടയുന്ന വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാൻ സംസ്ഥാന സർക്കാരിനോട് ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ത്രിപ്ത ത്യാഗി എന്ന അധ്യാപിക തന്റെ ക്ലാസിലെ ഏഴ് വയസുള്ള മുസ്ലീം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Keywords: News, National, New Delhi, Muzaffarnagar, FIR, Supreme Court, Case, Investigation, Assaulting of Muzaffarnagar student: SC raises objections over probe, delay in filing FIR.
< !- START disable copy paste -->

Post a Comment