അനീസ് ഫാറൂഖി എന്നു പേരുള്ള ഈ ആരാധകൻ, ഗുരുതരാവസ്ഥയിലായിരുന്നിട്ടും തന്റെ സൂപ്പർസ്റ്റാറിന്റെ സിനിമ കാണാൻ തിയേറ്ററിലെത്തുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായിരിക്കുകയാണ്. സോഷ്യൽ മീഡിയ താരം രോഹിത് ഗുപ്തയാണ് വീഡിയോ പങ്കുവെച്ചത്. ചിത്രത്തിന്റെ ആക്ഷൻ രംഗം ആരാധകൻ വളരെ സന്തോഷത്തോടെ ആസ്വദിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിൽ കാണാം. സിനിമാ പ്രേമികൾ ഈ വീഡിയോയ്‌ക്ക് പല തരത്തിലുള്ള കമന്റുകളാണ് നൽകുന്നത്. ഉടൻ സുഖം പ്രാപിക്കട്ടെയെന്ന് മിക്കവരും കുറിച്ചു.
ജവാൻ' ബോക്‌സ് ഓഫീസ് കലക്ഷൻ
'ജവാൻ' ബോക്‌സ് ഓഫീസിൽ സുനാമി സൃഷ്ടിക്കുകയാണ്. ആദ്യ ദിനം ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി ചിത്രം നേടിയത് 74.50 കോടി രൂപയാണ്. ലോകമെമ്പാടുമായി 129.06 കോടി രൂപ നേടിയുകൊണ്ട് ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് ദിനത്തിന് ചിത്രം സാക്ഷ്യം വഹിച്ചു. ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം, ഒമ്പതാം ദിനമായ സെപ്റ്റംബർ 15 ന്, 'ജവാൻ' ഇന്ത്യയിൽ 21 കോടി രൂപയാണ് നേടിയത്. ഇതോടെ ഇന്ത്യയിലെ മൊത്തം കലക്ഷൻ ഇപ്പോൾ 410.88 കോടി രൂപയായി. സെപ്തംബർ 15ന് 'ജവാൻ' മൊത്തം 20.50 ശതമാനം ഒക്യുപൻസി ഉണ്ടായിരുന്നു. ലോകമെമ്പാടുമുള്ള കലക്ഷനിൽ ചിത്രം ഇതിനോടകം 660 കോടി പിന്നിട്ടു. ഒമ്പതാം ദിവസം 696 കോടി രൂപ നേടി. 'ജവാൻ' ഉടൻ 700 കോടി രൂപയിലെത്തും.
Keywords: News, National, New Delhi, Jawan, Box office, Shah Rukh Khan, Movie, Video, Viral, Shah Rukh Khan’s Fan Watches 'Jawan' on Ventilator, Video Goes Viral.
< !- START disable copy paste -->