Follow KVARTHA on Google news Follow Us!
ad

Jawan Leaked | ഷാരൂഖ് ഖാന്‍ ചിത്രം 'ജവാന്‍' റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം ഓണ്‍ലൈനില്‍ ചോര്‍ന്നു; രോഷത്തോടെ പ്രതികരിച്ച് സിനിമ പ്രേമികള്‍

ബോക്സ് ഓഫീസ് കലക്ഷനെ ബാധിക്കുമെന്ന് ആശങ്ക Jawan, Box office, Shah Rukh Khan, Pathaan, Movie
ന്യൂഡെല്‍ഹി: (www.kvartha.com) വ്യാഴാഴ്ച തിയേറ്ററുകളില്‍ എത്തിയ ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ ഇതിനകം തന്നെ ആരാധകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. ഷാരൂഖിനൊപ്പം വിജയ് സേതുപതിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍, റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നതായും പൈറസിക്ക് ഇരയായെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.
        
Jawan, Box office, Shah Rukh Khan, Pathaan, Movie, Malayalam News, Entertainment News, Cinema News, Bollywood, Bollywood News, Shah Rukh Khan-Starrer 'Jawan' Leaked Online Hours After Release.

രാജ്യത്തുടനീളമുള്ള പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് ഇരച്ചുകയറുന്നതിനിടെ, ആകാംക്ഷയോടെ കാത്തിരുന്ന ആക്ഷന്‍ ചിത്രം പൈറസിക്ക് ഇരയായത് വലിയ തിരിച്ചടിയായി. ടെലിഗ്രാം, ടോറന്റ് വെബ്സൈറ്റുകള്‍ തുടങ്ങിയ ആപ്പുകളില്‍ സിനിമ ഇപ്പോള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാവുന്നതായി ഹിന്ദുസ്താന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി വെബ്സൈറ്റുകളില്‍ ഇടത്തരം നിലവാരത്തില്‍ ജവാന്‍ സ്ട്രീം ചെയ്യാന്‍ കഴിയുന്നതില്‍ ഷാരൂഖ് ഖാന്‍ ആരാധകര്‍ നിരാശരാണ്.

ചിത്രത്തിന്റെ ചോര്‍ച്ച ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിക്കുമെന്ന് ചിലര്‍ ആശങ്കപ്പെട്ടു. 'ഷാരൂഖ് ഖാന്‍, ഇത് വളരെ മോശമാണ്. നിങ്ങളുടെ പുതിയ ചിത്രം ജവാന്‍ ഇന്ന് ആരോ ചോര്‍ത്തി. കലക്ഷനും റെക്കോര്‍ഡിനും ഇത് വളരെ മോശമാണെന്ന് ഞാന്‍ കരുതുന്നു, അതിനാല്‍ ദയവായി എന്തെങ്കിലും ചെയ്യുക. ജവാന്‍ സിനിമ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്', ഒരു ഉപയോക്താവ് എക്സില്‍ ട്വീറ്റ് ചെയ്തു.

'നിങ്ങള്‍ ഏത് നിയമമാണ് ഉണ്ടാക്കിയത്? ഇപ്പോള്‍ ആ നിയമം ആരും പാലിക്കുന്നില്ല. ജവാന്‍ ഇന്ന് റിലീസ് ചെയ്തു, കുറച്ച് സമയത്തിന് ശേഷം അത് ഓണ്‍ലൈനില്‍ ചോര്‍ന്നു. സിനിമകള്‍ ഓണ്‍ലൈനില്‍ ചോരുന്നത് മൂലം സിനിമാ വ്യവസായത്തിന് വലിയ നഷ്ടമാണ് സംഭവിക്കുന്നത്', കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിനെയും ഷാരൂഖ് ഖാനെയും ട്വിറ്ററില്‍ (എക്‌സ്) ടാഗ് ചെയ്ത് മറ്റൊരു ഉപയോക്താവ് കുറിച്ചു. ചോര്‍ന്നാലും ബോക്സ് ഓഫീസ് കലക്ഷനില്‍ ഇടിവുണ്ടാകാന്‍ സാധ്യതയില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജവാന്‍ ബോക്‌സ് ഓഫീസ് പ്രവചനം

ജവാന്‍ ബോക്സ് ഓഫീസില്‍ ആദ്യ ദിനം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, ജവാന്‍ എല്ലാ ഭാഷകളിലും ഇന്ത്യയില്‍ 75 കോടി രൂപ നേടിയേക്കാം. ആഭ്യന്തര ബോക്സ് ഓഫീസില്‍ ആദ്യദിനം ജവാന്റെ ഹിന്ദി പതിപ്പ് 65 കോടി രൂപ നേടുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ തമിഴ് പതിപ്പ് അഞ്ച് കോടി രൂപ നേടുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ തെലുങ്ക് പതിപ്പും വ്യാഴാഴ്ച അഞ്ച് കോടി നേടിയേക്കും .

ബഹിഷ്‌കരണ ആഹ്വാനം തള്ളി

സിനിമയുടെ റിലീസിന് മുന്നോടിയായി, 'ബോയ്കോട്ട് ജവാന്‍' ബുധനാഴ്ച എക്സില്‍ ട്രെന്‍ഡുചെയ്തു, ചിലര്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തു. കാരണം ജവാന്‍ തമിഴ്നാട്ടില്‍ റെഡ് ജയന്റ് മൂവീസ് ആണ് വിതരണം ചെയ്യുന്നത്. സനാതന്‍ ധര്‍മ്മത്തിനെതിരെ അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തിലായ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. എന്നിരുന്നാലും ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഒന്നും വിലപ്പോയില്ലെന്നാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

കൊല്‍ക്കത്തയില്‍ ആദ്യ ഷോ രാവിലെ അഞ്ച് മണിക്കും ജയ്പൂരില്‍ ആറ് മണിക്കും ആയിരുന്നു. മുംബൈയില്‍, ഗെയ്റ്റി ഗാലക്സിയില്‍ ധാരാളം ആരാധകര്‍ ക്യൂ നില്‍ക്കുകയും തിയേറ്ററിനുള്ളില്‍ നൃത്തം ചെയ്യുകയും ചെയ്തു. സിന്ദാ ബന്ദ എന്ന ഗാനം പ്ലേ ചെയ്യുമ്പോള്‍ തിയേറ്ററിനുള്ളിലെ കൂറ്റന്‍ സ്‌ക്രീനിന് സമീപം ആരാധകര്‍ നൃത്തം ചെയ്യുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

ജവാന്‍

ഷാരൂഖ് ഖാനൊപ്പം നയന്‍താര , വിജയ് സേതുപതി, സന്യ മല്‍ഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹര്‍ ഖാന്‍, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ദീപിക പദുക്കോണും പ്രത്യേക വേഷത്തില്‍ എത്തുന്നുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ആണ് പ്രൊഡക്ഷന്‍. അനിരുദ്ധ് രവിചന്ദറാണ് ജവാന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Keywords: Jawan, Box office, Shah Rukh Khan, Pathaan, Movie, Malayalam News, Entertainment News, Cinema News, Bollywood, Bollywood News, Shah Rukh Khan-Starrer 'Jawan' Leaked Online Hours After Release.
< !- START disable copy paste -->

Post a Comment