High Court | 'സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായം നിശ്ചയിക്കണം', സുപ്രധാന പരാമർശവുമായി ഹൈകോടതി
Sep 20, 2023, 10:49 IST
ബെംഗ്ളുറു: (www.kvartha.com) സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി സംബന്ധിച്ച് സുപ്രധാന പരാമർശവുമായി കർണാടക ഹൈകോടതി. രാജ്യത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ബെഞ്ച് നിർദേശിച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ആളുകൾക്ക് കുറഞ്ഞത് 21 വയസ് പ്രായമുണ്ടായിരിക്കണമെന്ന് വാക്കാലുള്ള അഭിപ്രായത്തിൽ ഹൈകോടതി വ്യക്തമാക്കി.
ചില സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും ട്വീറ്റുകളും ബ്ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഉത്തരവിനെതിരായ സിംഗിൾ ജഡ്ജിയുടെ ജൂൺ 30-ലെ വിധിയെ ചോദ്യം ചെയ്ത് 'എക്‌സ് കോർപ്' (മുമ്പ് ട്വിറ്റർ) നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസ് ജി നരേന്ദ്രനും ജസ്റ്റിസ് എ വിജയകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ അഭിപ്രായം പറഞ്ഞത്. കേന്ദ്ര സർക്കാരിനെതിരായ എക്സ് കോർപ്പിന്റെ ഹർജി കോടതി നേരത്തെ തള്ളുകയും ഉത്തരവുകൾ പാലിക്കാത്തതിന് 50 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.
ചില ഓൺലൈൻ ഗെയിമുകൾക്ക് ഉപയോക്താക്കൾ ആധാറും മറ്റ് രേഖകളും നൽകണമെന്ന് നിയമമുണ്ടെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചതോടെയാണ്, എന്തുകൊണ്ടാണ് ഇവ സോഷ്യൽ മീഡിയയിലേക്കും വ്യാപിപ്പിക്കുന്നില്ലെന്ന് കോടതി ചോദിച്ചത്. മദ്യം കഴിക്കുന്നതിന് നിശ്ചിത പ്രായപരിധി നിശ്ചയിക്കാൻ കഴിയുമെങ്കിൽ, അതുപോലെ തന്നെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനും പ്രായപരിധി നിശ്ചയിക്കാമെന്ന് കോടതി പറഞ്ഞു. ഇന്നത്തെ സ്കൂളിൽ പോകുന്ന കുട്ടികൾ സാമൂഹ്യ മാധ്യമങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്നുവെന്നും എക്സൈസ് ചട്ടങ്ങൾ പോലെ ഇതിനും പ്രായപരിധി വേണമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്റ്റിസ് ജി നരേന്ദ്ര പറഞ്ഞു.
കുട്ടികൾക്ക് 17-ഉം 18-ഉം വയസ് പ്രായമുണ്ടാകാം, എന്നാൽ രാജ്യതാൽപ്പര്യത്തിന് നല്ലത് ഏതാണ്, അല്ലാത്തത് എന്താണെന്ന് തീരുമാനിക്കാനുള്ള പക്വത അവർക്ക് ഉണ്ടോ എന്നും ഹൈകോടതി ആരാഞ്ഞു. മനസിനെ വിഷലിപ്തമാക്കുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ മാത്രമല്ല ഇന്റർനെറ്റിലും നീക്കണം. സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിക്കുന്ന കാര്യവും സർകാർ പരിഗണിക്കണമെന്നും ബെഞ്ച് നിർദേശിച്ചു.
എക്‌സ് കോർപ് സമർപ്പിച്ച അപ്പീൽ ഹർജി കോടതി മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചു.
Keywords: News, National, Karnataka, High Court, Social Media, Online, Game, Set age-limit for social media platforms: Karnataka High Court.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.