ദുബൈ: (KVARTHA) ഒക്ടോബർ മാസം മുതല്‍ ദുബൈ നിരത്തുകളിലൂടെ സെല്‍ഫ് ഡ്രൈവിംഗ് ടാക്സികള്‍ ഓടി തുടങ്ങും. ജുമൈറ 1 ഏരിയയില്‍ നടന്ന വിജയകരമായ ഡിജിറ്റല്‍ മാപിംഗിനെ തുടര്‍ന്ന് പൂര്‍ണ ഓടോമേറ്റഡ് സെല്‍ഫ് ഡ്രൈവിംഗ് ടാക്സികള്‍ അടുത്ത മാസം ദുബൈയിലെ സ്ട്രീറ്റുകളില്‍ ഓടുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (RTA) അധികൃതർ സ്ഥിരീകരിച്ചു.
മൂന്നാമത് ദുബൈ വേള്‍ഡ് കോണ്‍ഗ്രസ് ഫോര്‍ സെല്‍ഫ്-ഡ്രൈവിംഗ് ട്രാന്‍സ്പോര്‍ടിനോട് അനുബന്ധിച്ച് സംസാരിച്ച ആര്‍ടിഎയിലെ പൊതുഗതാഗത ഏജന്‍സിയുടെ ആര്‍ടിഎ ഡയറക്ടര്‍ ഓഫ് ട്രാന്‍സ്പോര്‍ടേഷന്‍ സിസ്റ്റംസ് ഖാലിദ് അബ്ദുർ റഹ്‌മാൻ അല്‍ അവാദി ആണ് ഇക്കാര്യം അറിയിച്ചത്. ഇത്തിഹാദ് മ്യൂസിയത്തിനും ദുബൈ വാടര്‍ കനാലിനും ഇടയിലുള്ള ജുമൈറ റോഡില്‍ എട്ട് കിലോമീറ്റര്‍ നീളത്തില്‍ മൊത്തം അഞ്ച് ഡ്രൈവറില്ലാ ടാക്‌സികള്‍ വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജെനറല്‍ മോടോഴ്സിന്റെ (GM) ഉപസ്ഥാപനമായ യുഎസ് ആസ്ഥാനമായുള്ള സെല്‍ഫ് ഡ്രൈവിംഗ് ടെക്നോളജി കംപനിയായ ക്രൂസ് നടത്തുന്ന സ്വയംഭരണ ടാക്സി പരീക്ഷണ ഘട്ടത്തില്‍ മനുഷ്യ യാത്രക്കാരെ കൊണ്ടുപോകില്ല. എന്നാല്‍ തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ ക്രൂയിസ് ടാക്സികള്‍ എടുക്കാന്‍ കഴിയും, 2024 രണ്ടാം പകുതിയോടെ പൂര്‍ണ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
2023-ഓടെ ഡ്രൈവറില്ലാ ടാക്‌സി, ഇ-ഹെയില്‍ സേവനങ്ങള്‍ എന്നിവയുടെ സമ്പൂര്‍ണ പ്രവര്‍ത്തനം, യുഎസിനു പുറത്ത് ക്രൂയിസ് സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി ഇതോടെ ദുബൈ മാറി ചരിത്രത്തിൽ ഇടം പിടിക്കും. സെല്‍ഫ് ഡ്രൈവിംഗ് ടാക്സികളുടെ നിരക്ക് ആര്‍ടിഎ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും എന്നാല്‍ ദുബൈയിലെ സാധാരണ കാബുകളേക്കാള്‍ 30 ശതമാനം കൂടുതലുള്ള ലിമോ ടാക്‌സികളുമായി താരതമ്യപ്പെടുത്താമെന്നും അദ്ദേഹം സൂചന നല്‍കി.
Keywords: News, World, RTA Dubai, UAE Government, Taxi, Self-driving taxis to hit Dubai streets soon.
< !- START disable copy paste -->