Follow KVARTHA on Google news Follow Us!
ad

Preamble | പുതിയ പാര്‍ലമെന്റിലേക്ക് മാറുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് 'മതേതരത്വം' ഒഴിവാക്കി

'പ്രീയാമ്പിളില്‍ സോഷ്യലിസം, സെക്യുലാറിസം എന്നീ വാക്കുകള്‍ ഉള്‍പെടുത്തിയിട്ടില്ല' Secular, Socialist, Removed, Preamble, Congress, Adhir Ranjan Chowdh
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തില്‍ നിയമനിര്‍മാതാക്കള്‍ക്ക് നല്‍കിയ ഭരണഘടനയുടെ പുതിയ പകര്‍പുകളില്‍ 'മതേതരത്വം' ഒഴിവാക്കി. പാര്‍ലമെന്റിലേക്കു മാറുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയിലെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലെന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ചൊവ്വാഴ്ച ആരോപിച്ചു.

അദ്ദേഹം എഎന്‍ഐ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയുടെ ആമുഖത്തിലെ 'സോഷ്യലിസ്റ്റ,് സെകുലര്‍' എന്ന ഭാഗമാണ് എടുത്തുമാറ്റിയത്. ഈ രണ്ട് വാക്കുകള്‍ ഭരണഘടനയില്‍ ഇല്ലെങ്കില്‍ അത് ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

'ഞങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പുതിയ പതിപ്പില്‍, അതായത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭരണഘടനയുടെ ആമുഖ(പ്രീയാമ്പിള്‍)ത്തില്‍ 'സോഷ്യലിസ്റ്റ്, സെക്യുലര്‍' എന്ന വാക്കുകള്‍ ഉള്‍പെടുത്തിയിട്ടില്ല. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പെടുത്തിയതെന്നു ഞങ്ങള്‍ക്കറിയാം, പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്ക് ആരെങ്കിലും ഭരണഘടന കൈമാറുമ്പോള്‍ ആ വാക്കുകള്‍ ഉള്‍പെടുന്നില്ല എന്നത് ആശങ്കാവഹമായ കാര്യമാണ്. അവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടതാണ്. വളരെ കൗശലപൂര്‍വമാണ് അവരത് ചെയ്തിരിക്കുന്നത്. ഇതെനിക്ക് വളരെയധികം ആശങ്കയുളവാക്കുന്ന കാര്യമാണ്. ഈ വിഷയം ഞാന്‍ ഉന്നയിക്കാന്‍ ശ്രമിച്ചിരുന്നു, എന്നാല്‍ എനിക്ക് അതിനുള്ള അവസരം ലഭിച്ചില്ല'- ചൗധരി കൂട്ടിച്ചേര്‍ത്തു.

 
Keywords: News, National, National-News, Politics, Politics-News, Secular, Socialist, Removed, Preamble, Congress, Adhir Ranjan Chowdhury, 'Secular' and 'socialist' removed from Preamble: Congress' Adhir Ranjan Chowdhury.

Post a Comment