ശാസ്ത്രബോധം നിത്യജീവിതത്തില്‍, ജ്യോതിഷം ശാസ്ത്രവും വിശ്വാസവും, ഭാരതത്തിന്റെ ശാസ്ത്ര പാരമ്പര്യം- വസ്തുതയും കെട്ടുകഥകളും, ആരാണിന്‍ഡ്യക്കാര്‍, ആരോഗ്യരംഗത്തെ അന്ധവിശ്വാസങ്ങള്‍, ഇന്‍ഡ്യന്‍ ദേശീയത, ഭരണഘടനാ മൂല്യങ്ങളും സമകാലീന വെല്ലുവിളികളും, ലിംഗതുല്യതയും വ്യക്തി നിയമങ്ങളും, പ്രപഞ്ചവിജ്ഞാനത്തിന്റെ പടവുകള്‍, തെളിവുകള്‍ പറയുന്നു-പരിണാമ സിദ്ധാന്തം ശരിയെന്ന്, ജ്യോതിഷവും ജ്യോതിശാസ്ത്രവും, ഭാരതത്തിന്റെ ശാസ്ത്രചരിത്രം, സയന്‍സും ലിംഗതുല്യതയും തുടങ്ങിയ വിഷയങ്ങളിലാണ് വിവിധ കേന്ദ്രങ്ങളില്‍ പ്രഭാഷണം നടത്തുക.
റിസോഴ്‌സ് പരിശീലനം പരിഷത് ഭവനില്‍ സംസ്ഥാന നിര്‍വാഹസ സമിതി അംഗം ടി കെ ദേവരാജന്‍ ക്ലാസ് എടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രടറി പിടി രാജേഷ് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ പി പി ബാബു സംസാരിച്ചു. പി കെ ബൈജു സ്വാഗതവും പി കെ സുധാകരന്‍ നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Science, Awareness Campaign, Kerala Sasthra Sahithya Parishad, Science Awareness Campaign: Parishad lecture series will start on September 22nd.