Follow KVARTHA on Google news Follow Us!
ad

Jobs | ഉദ്യോഗാർഥികൾക്ക് എസ് ബി ഐയിൽ അവസരം: മാനേജർ അടക്കം വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം

രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ ആറിന് അവസാനിക്കും, SBI, SCO Registration, Manager posts, Jobs, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (SCO) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. സെപ്തംബർ 16-ന് ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ ആറിന് അവസാനിക്കും. അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ, പ്രോജക്ട് മാനേജർ, മാനേജർ, സീനിയർ പ്രോജക്ട് മാനേജർ, ചീഫ് മാനേജർ അടക്കം 439 ഒഴിവുകൾ നികത്തും.

SBI, SCO, Registration, Manager, Posts, Jobs, Recruitment, Application, Bank Jobs, SBI SCO Registration 2023 begins, apply for 439 Manager & other posts here.

പ്രധാന തീയതികൾ

അപേക്ഷ ആരംഭിച്ചത്: സെപ്റ്റംബർ 16
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 6
ഓൺലൈൻ പരീക്ഷാ തീയതി: ഡിസംബർ 2023 / ജനുവരി 2024 മാസങ്ങളിൽ

തിരഞ്ഞെടുപ്പ് പ്രക്രിയ

രാജ്യത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ എഴുത്തുപരീക്ഷ നടത്തും. ചില പോസ്റ്റുകളിൽ, ഉദ്യോഗാർത്ഥികളുടെ ഷോർട്ട്‌ലിസ്റ്റിംഗും തുടർന്ന് അഭിമുഖവും ഉണ്ടായിരിക്കും.

വിദ്യാഭ്യാസ യോഗ്യത

അപേക്ഷകർ കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് എൻജിനീയറിംഗ്, സോഫ്റ്റ്വെയർ എൻജിനീയറിംഗ്, അല്ലെങ്കിൽ സൂചിപ്പിച്ച വിഷയങ്ങളിൽ തത്തുല്യ യോഗ്യത എന്നിവയിൽ ബിരുദം നേടിയിരിക്കണം.

അല്ലെങ്കിൽ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA ), അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് എന്നിവയിൽ എം ടെക് / എം എസ് സി അല്ലെങ്കിൽ നിർദിഷ്ട മേഖലകളിൽ തത്തുല്യ യോഗ്യത. ഈ ബിരുദങ്ങൾ ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ചതോ സർക്കാർ റെഗുലേറ്ററി ബോഡികൾ അംഗീകരിച്ചതോ ആയ ഒരു യൂണിവേഴ്സിറ്റിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബോർഡിൽ നിന്നോ ആയിരിക്കണം.

അപേക്ഷാ ഫീസ്

ജനറൽ/ ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 750 രൂപ. എസ് സി / എസ് ടി / പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾ ഫീസ് അടക്കേണ്ടതില്ല. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം. കൂടുതൽ വിവരങ്ങൾക്ക് എസ്ബിഐയുടെ ഔദ്യോഗിക സൈറ്റ് പരിശോധിക്കാവുന്നതാണ്.

അപേക്ഷിക്കാനുള്ള നടപടികൾ

* sbi(dot)co(dot)in/web/careers എന്ന എസ്ബിഐയുടെ കരിയർ പേജ് സന്ദർശിക്കുക
* SCO 2023 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
* രജിസ്റ്റർ ചെയ്ത് അപേക്ഷാ പ്രക്രിയയിൽ തുടരുക
* ഫോം പൂരിപ്പിച്ച് സമർപ്പിക്കുക
* ഭാവി ഉപയോഗത്തിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക

Keywords: SBI, SCO, Registration, Manager, Posts, Jobs, Recruitment, Application, Bank Jobs, SBI SCO Registration 2023 begins, apply for 439 Manager & other posts here.

Post a Comment