Executed | രാജ്യദ്രോഹ കുറ്റം: സഊദി അറേബ്യയില്‍ 2 സൈനിക ഉദ്യോസ്ഥരുടെ വധശിക്ഷ നടപ്പാക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കി. രാജ്യദ്രോഹം, ദേശീയ താല്‍പര്യങ്ങളും സൈനിക ബഹുമാനവും സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നീ കുറ്റങ്ങള്‍ ചുമത്തി സഊദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച (14.09.2023) രണ്ട് സൈനികരെ വധിച്ചതായി സ്റ്റേറ്റ് പ്രസ് ഏജന്‍സി എസ്പിഎ റിപോര്‍ട് ചെയ്തു.

രാജ്യദ്രോഹ കുറ്റം ചെയ്ത രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ തായിഫില്‍വെച്ച് നടപ്പാക്കിയതായി പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ലഫ് കേണല്‍ മാജിദ് ബിന്‍ മൂസ അവാദ് അല്‍ ബലാവിയെയും ചീഫ് സര്‍ജന്റ് യൂസഫ് ബിന്‍ റെദ ഹസന്‍ അല്‍ അസൂനിയെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്.

2017ലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, ദേശീയ താല്‍പ്പര്യവും സൈന്യത്തിന്റെ അഭിമാനവും സംരക്ഷിക്കാതിരിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കുറ്റം ചെയ്തെന്ന് തെളിഞ്ഞതോടെ വധശിക്ഷ വിധിക്കുകയായിരുന്നെന്നും ഇവര്‍ കുറ്റം സമ്മതിച്ചതായും എസ്പിഎ റിപോര്‍ട് ചെയ്തു.

Executed | രാജ്യദ്രോഹ കുറ്റം: സഊദി അറേബ്യയില്‍ 2 സൈനിക ഉദ്യോസ്ഥരുടെ വധശിക്ഷ നടപ്പാക്കി
 

Keywords: News, Gulf, Gulf-News, Police-News, Dubai News, Saudi Arabia News, Military Personnel, Executed, Treason, Saudi Arabia: Two military personnel executed for treason.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia