RBI | 2000 രൂപയുടെ നോടുകള്‍ മാറുന്നതിനായി ഒക്ടോബര്‍ 7വരെ സമയപരിധി നീട്ടി നല്‍കി ആര്‍ ബി ഐ

 


ന്യൂഡെല്‍ഹി: (KVARTHA) 2000 രൂപയുടെ നോടുകള്‍ മാറുന്നതിനായി ഒക്ടോബര്‍ ഏഴു വരെ സമയപരിധി നീട്ടി നല്‍കി റിസര്‍വ് ബാങ്ക്. നേരത്തേ ശനിയാഴ്ച വരെയായിരുന്നു നോടുകള്‍ മാറുന്നതിന് സമയം നല്‍കിയിരുന്നത്. ഇതാണ് നീട്ടി നല്‍കിയത്. അച്ചടിച്ചവയില്‍ 93 ശതമാനം നോടും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്‍ബിഐ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ഇനി ആര്‍ബിഐയുടെ 19 ഓഫിസുകള്‍ വഴി മാത്രമേ നോട് മാറ്റാനാകൂ.

കഴിഞ്ഞ മേയ് മാസത്തിലാണ് 2000 രൂപയുടെ നോട് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. അതിനു മമ്പുതന്നെ ഇതു സംബന്ധിച്ച് ചില ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോടുകള്‍ ഒരേസമയം ബാങ്കുകളില്‍ മാറാന്‍ അവസരം ഉണ്ടായിരുന്നു.

RBI | 2000 രൂപയുടെ നോടുകള്‍ മാറുന്നതിനായി ഒക്ടോബര്‍ 7വരെ സമയപരിധി നീട്ടി നല്‍കി ആര്‍ ബി ഐ

മേയ് 19 മുതല്‍ 2000 രൂപ നോടുകളുടെ ക്രയവിക്രയം നടത്തുന്നതില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 2016ലെ നോടുനിരോധനത്തെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട് ഇറക്കിയത്. 2018-19 കാലഘട്ടത്തില്‍ രണ്ടായിരം രൂപയുടെ നോട് അച്ചടിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തിവച്ചിരുന്നു.

Keywords:  Rs 2000 Currency Note Exchange Date Extended By RBI, New Delhi, News, RBI, 2000 Currency Note, Extended, Bank, Restriction, Office, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia