Keywords: 'Remand prisoner sentenced for seizing mobile phone in Kannur Central Jail', Kannur, News, Remand Prisoner, Court, Complaint, Sentenced, Mobile Phone, Central Jail, Kerala News.
Sentenced | 'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ പിടികൂടിയെന്ന കേസില്‍ റിമാന്‍ഡ് തടവുകാരനെ ശിക്ഷിച്ചു'
മൂന്നുമാസം തടവ്
Remand Prisoner, Sentenced, Mobile Phone, Central Jail, Kerala News
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തെന്ന കേസില്‍ റിമാന്‍ഡ് തടവുകാരനായ കണ്ണാടിപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിയാസുദ്ദീനെന്ന മട്ടല്‍ നിയാസുദ്ദീനെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നു മാസം തടവിന് ശിക്ഷിച്ചു. 2020-ലാണ് കേസിനാസ്പദമായ സംഭവം.
സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. റിമാന്‍ഡ് തടവുകാരനായിരിക്കെ ഇയാളുടെ സെലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.