Fever Resolution | നിപയില്‍ കോഴിക്കോട് നിന്ന് ആശ്വാസവാര്‍ത്ത; 3 ആക്ടിവ് കേസുകളില്‍ ഒരാളുടെ പനി മാറി

 


കോഴിക്കോട്: (www.kvartha.com) നിപയില്‍ ആദ്യ ആശ്വാസ വാര്‍ത്തയാണ് ഇപ്പോള്‍ കോഴിക്കോട് നിന്നും പുറത്തുവന്നത്. കോഴിക്കോട് ആശുപത്രിയില്‍ നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം.

നിപ വൈറസ് കോഴിക്കോട് വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് രണ്ട് ദിവസമായി കേരളം. 2018 ല്‍ കേരളം സമ്പൂര്‍ണമായി പരാജയപ്പെടുത്തിയ വൈറസ് വീണ്ടുമെത്തിയപ്പോഴും നമ്മള്‍ ഇക്കുറിയും വൈറസിനെ തോല്‍പ്പിക്കുമെന്ന വിശ്വാസം ഏവര്‍ക്കുമുണ്ട്. അതിനിടെയാണ് നിപ പ്രതിരോധത്തില്‍ കേരളം ശരിയായ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ആശ്വാസ വാര്‍ത്ത.

അതേസമയം നിപ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന 9 വയസുകാരന്റെ നിലയില്‍ ഇതുവരെയും മാറ്റമുണ്ടായിട്ടില്ല. 9 വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. എന്നാല്‍ ഏറ്റവും ഒടുവിലായി നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന് നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നത് ആശ്വാസകരമാണ്. 24 കാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ജില്ലയിലെ ആക്റ്റീവ് കേസുകള്‍ 3 ആയത്. ആദ്യം മരിച്ച രോഗിയുടെ സമ്പര്‍കപ്പട്ടികയില്‍ ഉള്‍പെട്ടയാളാണ് ഒടുവിലായി നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍. ഇയാളുടെ സമ്പര്‍കപ്പട്ടികയുടെ വിവരങ്ങള്‍ വൈകാതെ ലഭിക്കും.

അതേസമയം ആദ്യം നിപ സ്ഥിരീകരിച്ചവരുടെ സമ്പര്‍കപ്പട്ടികയും റൂട് മാപും തയ്യാറായിട്ടുണ്ട്. നിലവില്‍ ആകെ 706 പേരാണ് സമ്പര്‍കപ്പട്ടികയില്‍ ഉള്‍പെട്ടിരിക്കുന്നത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പര്‍ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍കപട്ടികയില്‍ 281 പേരുമാണ് ഉള്ളത്. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക പട്ടികയിലുള്ളവരെയും ചേര്‍ത്താണ് 706 പേരുടെ സമ്പര്‍കപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇവരെല്ലാം ആശുപത്രികളിലും വീടുകളിലമായി നിപ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Fever Resolution | നിപയില്‍ കോഴിക്കോട് നിന്ന് ആശ്വാസവാര്‍ത്ത; 3 ആക്ടിവ് കേസുകളില്‍ ഒരാളുടെ പനി മാറി

Keywords: News, Kerala, Kerala-News, Nipah-Virus, Health, Health-News, Kerala News, Kozhikode News, Relief News, Nipah, Virus, Fever Resolution, Relief news from Kozhikode on Nipah.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia