'വികൃതമായ ഈ മുഖം നന്നാക്കാന്‍ മന്ത്രിസഭ പുനഃസംഘടനകൊണ്ടു സാധ്യമാകില്ല. സര്‍കാരില്‍ ജനങ്ങള്‍ക്കു പ്രതീക്ഷ നഷ്ടപ്പെട്ടു. അഴിമതിയും കൊള്ളയുമാണു സര്‍കാരിന്റെ മുഖമുദ്ര. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയുള്ള ഭരണമാണിത്. ജനങ്ങള്‍ ഈ ഭരണത്തെ മടുത്തു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും ജനങ്ങളത് തെളിയിച്ചു' എന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിസഭയില്‍ നിന്നു രണ്ടുമന്ത്രിമാരെ മാറ്റി വേറെ രണ്ടുപേരെ കൊണ്ടുവരുന്നതുകൊണ്ടൊന്നും മന്ത്രിസഭയ്ക്കു ഗ്ലാമര്‍ ഉണ്ടാകാന്‍ പോകുന്നില്ല. മന്ത്രിസഭാ പുനഃസംഘടനകൊണ്ട് ഇടതുമുന്നണി നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുമെന്നു കരുതുന്നില്ല, കൂടുതല്‍ രൂക്ഷമാകാനാണു സാധ്യത' എന്നും ചെന്നിത്തല വിശദീകരിച്ചു.
Keywords: Ramesh Chennithala respond to cabinet reshuffle speculations, Thiruvananthapuram, News, Ramesh Chennithala, Criticized, Politics, Cabinet Reshuffle, Glamor, Kerala.