Follow KVARTHA on Google news Follow Us!
ad

Ramesh Chennithala | ജെ ഡി എസിനെ നിലനിര്‍ത്തിയിരിക്കുന്നതിലൂടെ തെളിയുന്നത് സി പി എമിന്റെ ബിജെപി വിധേയത്വമെന്ന് രമേശ് ചെന്നിത്തല

ധാര്‍മികത അവശേഷിച്ചിട്ടുണ്ടെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവം കാണിക്കണമെന്നും ആവശ്യം Ramesh Chennithala, Kerala, BJP, CPM, JDS
തിരുവനന്തപുരം: (www.kvartha.com) ബിജെപി മുന്നണിയുടെ ഭാഗമായ ജനതാദള്‍ എസിനെ ഇടതു മുന്നണിയില്‍ തന്നെ നില നിര്‍ത്തിയിരിക്കുന്നതിലൂടെ ഇടതു മുന്നണിയുടെ ബിജെപി വിധേയത്വമാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ബി ജെ പിയുമായി സി പി എമിന് നേരത്തേ തന്നെ ബാന്ധവമുണ്ട്. ഇപ്പോള്‍ ജെഡിഎസ് ബിജെപി മുന്നണിയില്‍ ചേര്‍ന്നിട്ടും സിപിഎമിനും ഇടതു മുന്നണിക്കും അലോസരമൊന്നും തോന്നാതിരിക്കുന്നത് അവരുടെ രഹസ്യ ബന്ധം കാരണമാണെന്നും ചെന്നിത്തല ആരോപിച്ചു. ബി ജെ പിയെ എതിര്‍ക്കുന്നതില്‍ വാചക കസര്‍ത്ത് മാത്രമേ ഇടതു മുന്നണിക്കും സിപിഎമിനും ഉള്ളൂ. അല്പമെങ്കിലും ധാര്‍മികത അവശേഷിച്ചിട്ടുണ്ടെങ്കില്‍ ജെഡിഎസിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവം ഇടതു മുന്നണി കാണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala Criticized CPM, Thiruvananthapuram, News, Politics, Ramesh Chennithala, BJP, CPM, JDS, Criticism, Cabinet, Kerala


പ്രശസ്ത സിനിമാ സംവിധായകന്‍ കെജി ജോര്‍ജിന്റെ വിയോഗത്തിലും രമേശ്ചെന്നിത്തല അനുശോചനം അറിയിച്ചു. വ്യത്യസ്തമായ കഥകളും വ്യത്യസ്തമായ ആഖ്യാന ശൈലിയും കൊണ്ട് മലയാള സിനിമയ്ക്ക് നവഭാവുകത്വം വിളക്കിച്ചേര്‍ത്ത പ്രതിഭാശാലിയായിരുന്നു കെജി ജോര്‍ജെന്ന് അദ്ദേഹം പറഞ്ഞു. ഇന്നും അദ്ദേഹത്തിന്റെ സിനിമകളുടെ പ്രസക്തി നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാട് മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala Criticized CPM, Thiruvananthapuram, News, Politics, Ramesh Chennithala, BJP, CPM, JDS, Criticism, Cabinet, Kerala.

Post a Comment