Follow KVARTHA on Google news Follow Us!
ad

Cabinet Reshuffle | രണ്ടരവര്‍ഷം കഴിഞ്ഞാല്‍ മന്ത്രിസ്ഥാനമെന്നത് എല്‍ഡിഎഫ് നേരത്തെ തീരുമാനിച്ചതാണെന്ന് രാമചന്ദ്രന്‍ കടന്നപ്പളളി എം എല്‍എ

പുന:സംഘടനയ്‌ക്കൊരുങ്ങുന്നുവെന്ന മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം Ramachandran Kadannappalli, Pinarayi Cabinet, Reshuffle, Politics
കണ്ണൂര്‍: (www.kvartha.com) രണ്ടരവര്‍ഷം കഴിഞ്ഞാല്‍ മന്ത്രിസ്ഥാനമെന്നത് എല്‍ഡിഎഫ് നേരത്തെ തീരുമാനിച്ചതാണെന്ന് കടന്നപ്പളളി രാമചന്ദ്രന്‍ എം എല്‍ എ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. രണ്ടാം പിണറായി സര്‍കാര്‍ നവംബറില്‍ മന്ത്രിസഭാ പുന:സംഘടനയ്‌ക്കൊരുങ്ങുന്നുവെന്ന മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെയെടുത്ത തീരുമാനം നടപ്പിലാക്കാന്‍ കെല്‍പ്പുളളതാണ് സിപിഎം നേതൃത്വം. ഇക്കാര്യത്തില്‍ യുഡിഎഫ് പോലെ ഒരു തര്‍ക്കവുമുണ്ടാവില്ല.

നിലവില്‍ മുന്നണിയില്‍ ചര്‍ചകള്‍ നടന്നിട്ടില്ല. മന്ത്രിമാരെ കുറിച്ച് കരുത്തിന്റെ പ്രതീകമായ മുഖ്യമന്ത്രിയും മുന്നണിയുമാണ് തീരുമാനിക്കുകയെന്നും കടന്നപ്പളളി പറഞ്ഞു. എംവി ഗോവിന്ദന്‍ പാര്‍ടി സംസ്ഥാന സെക്രടറിയായതിനെ തുടര്‍ന്ന് തദ്ദേശസ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഇതിനുശേഷം കണ്ണൂരില്‍ നിന്നും മുഖ്യമന്ത്രി മാത്രമേ കാബിനറ്റില്‍ കണ്ണൂരിനെ പ്രതിനിധീകരിച്ചിട്ടുളളൂ.

ഒന്നാം പിണറായി സര്‍കാരില്‍ ഇതിനെക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം കണ്ണൂരിനുണ്ടായിരുന്നു. കെകെ ശൈലജ, ഇപി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പളളി എന്നിവരായിരുന്നു മുഖ്യമന്ത്രിയെ കൂടാതെ കണ്ണൂരിനെ പ്രതിനിധീകരിച്ചത്. 

Ramachandran Kadannappalli on Pinarayi cabinet reshuffle, Kannur, News, Politics, Ramachandran Kadannappalli, Pinarayi Cabinet, Reshuffle, CPM, UDF, Media, Resigned, Kerala

അതുകൊണ്ടു തന്നെ രാമചന്ദ്രന്‍ കടന്നപ്പളളിക്ക് പുറമെ എല്‍ജെഡി എംഎല്‍എയായ കെപി മോഹനനും മന്ത്രിസ്ഥാനത്തിനായി അവകാശപ്പെടുന്നുണ്ട്. സ്പീകര്‍ എഎന്‍ ശംസീര്‍ കാബിനിറ്റിലേക്ക് വരുമെന്ന സൂചനയും ശക്തമാണ്. ശംസീര്‍ കാബിനറ്റിലേക്ക് വരുന്നതോടെ രണ്ടാം പിണറായി സര്‍കാരില്‍ കണ്ണൂരിന്റെ പ്രാതിനിധ്യം കൂടുമെന്നാണ് പ്രതീക്ഷ.

Keywords: Ramachandran Kadannappalli on Pinarayi cabinet reshuffle, Kannur, News, Politics, Ramachandran Kadannappalli, Pinarayi Cabinet, Reshuffle, CPM, UDF, Media, Resigned, Kerala. 

Post a Comment