Follow KVARTHA on Google news Follow Us!
ad

R Madhavan | പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂടിന്റെ പുതിയ ചെയര്‍മാനായി ആര്‍ മാധവനെ തിരഞ്ഞെടുത്തു; അഭിനന്ദിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍; പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് നടന്‍

3 പതിറ്റാണ്ടോളം നീളുന്ന കരിയറില്‍ ഹിന്ദിയും തമിഴും കൂടാതെ ഇന്‍ഗ്ലീഷ്, കന്നട, മലയാളം, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചു National News, R Madhava
ന്യൂഡെല്‍ഹി: (www.kvartha.com) പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട് ചെയര്‍മാനായി നടന്‍ ആര്‍ മാധവനെ കേന്ദ്രസര്‍കാര്‍ നിയമിച്ചു. ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനും മാധവനാണ്. പിന്നാലെ താരത്തെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ രംഗത്തെത്തി. എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹത്തിന്റെ അനുഭവ പരിചയം സ്ഥാപനത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നതായി അനുരാഗ് താക്കൂര്‍ എഴുതി. 

'പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട് പ്രസിഡന്റും ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനുമായി തെരഞ്ഞെടുക്കപ്പെട്ട മാധവന് ഹൃദയപൂര്‍വമുള്ള ആശംസകള്‍. നിങ്ങളുടെ വിശാലമായ അനുഭവപരിചയവും മൂല്യബോധവും ഈ സ്ഥാപനത്തെ സമ്പന്നമാക്കുമെന്നും പോസിറ്റീവ് ആ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്നും എനിക്ക് ഉറപ്പുണ്ട്',- അനുരാഗ് താക്കൂര്‍ കുറിച്ചു.

പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് മാധവന്‍ ഇതിന് പ്രതികരിച്ചിട്ടുമുണ്ട്.

മൂന്ന് പതിറ്റാണ്ടോളം നീളുന്ന കരിയറില്‍ ഹിന്ദിയും തമിഴും കൂടാതെ ഇന്‍ഗ്ലീഷ്, കന്നട, മലയാളം, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. 1996 ല്‍ പുറത്തെത്തിയ ഇസ് രാത് കി സുബാ നഹീ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ഗാന രംഗത്തിലൂടെയാണ് മാധവന്റെ സിനിമാ പ്രവേശം. 2000 ല്‍ പുറത്തെത്തിയ മണി രത്‌നം ചിത്രം അലൈപായുതേ ആണ് മാധവന്റെ കരിയര്‍ ബ്രേക്.

ഐ എസ് ആര്‍ ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച് മാധവന്‍ തന്നെ നായകനായി അഭിനയിച്ച 'റോകട്രി: ദി നമ്പി എഫക്റ്റ്' എന്ന സിനിമയ്ക്ക് നേരത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക് ഓവറുകളും വൈറലായിരുന്നു.

News, National, National-News, News-Malayalam, National News, R Madhavan,  Anurag Thakur, Congratulate, Film and Television Institute of India, R Madhavan named new president of FTII, Anurag Thakur congratulates the actor.


Keywords: News, National, National-News, News-Malayalam, National News, R Madhavan,  Anurag Thakur, Congratulate, Film and Television Institute of India, R Madhavan named new president of FTII, Anurag Thakur congratulates the actor. 


Post a Comment