Follow KVARTHA on Google news Follow Us!
ad

Felicitate | ഖാഇദെ മില്ലത് സെന്റര്‍ ധന ശേഖരണം: മികച്ച പ്രകടനം കാഴ്ചവെച്ചവരെ മുസ്ലിം ലീഗ് ജില്ലാ കമിറ്റി അനുമോദിക്കുന്നു

ഉപഹാരം നല്‍കുവാനും തീരുമാനം Kannur News, Qaide Millat Center, Fund Collection, Muslim League, District Committee, Felicitate, Party Committees
കണ്ണൂര്‍: (www.kvartha.com) ഖാഇദെ മില്ലത് സെന്റര്‍ ധന ശേഖരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശാഖ - പഞ്ചായത് - മുന്‍സിപല്‍ - മണ്ഡലം കമിറ്റികളെ അനുമോദിക്കാനും അവര്‍ക്ക് ഉപഹാരം നല്‍കുവാനും ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെയും, മണ്ഡലം പ്രസിഡന്റ് - ജെന സെക്രടറിമാരുടെയും യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ ആറിന് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടക്കുന്ന ചടങ്ങിലാണ് ഉപഹാര സമര്‍പണം നടത്തുക.

പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി കെ ടി സഹദുള്ള സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും വോടര്‍ പട്ടിക പുതുക്കല്‍ യത്നത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 10 മുതല്‍ ഒക്ടോബര്‍ 10 വരെ 'ഇലക്ഷന്‍ ഡ്രൈവ് 24 ' എന്ന പേരില്‍ കാംപയിന്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ എട്ടിന് കണ്ണൂരില്‍ നടത്തും.

ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂര്‍, അഡ്വ. കെ എ ലത്വീഫ്, കെ പി താഹിര്‍, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, ടി എ തങ്ങള്‍, അന്‍സാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റര്‍, എംപി മുഹമ്മദലി, മഹമൂദ് അള്ളംകുളം, ടി പി മുസ്തഫ, എന്‍ കെ റഫീഖ് മാസ്റ്റര്‍, ബി കെ അഹമ്മദ് പ്രസംഗിച്ചു. മുസ്തഫ കൊടിപ്പൊയില്‍, എം എം മജീദ്, പി വി അബ്ദുള്ള മാസ്റ്റര്‍, ശക്കീര്‍ മൗവ്വഞ്ചേരി, കെ കെ അശ്റഫ്, ഒ പി ഇബ്രാഹിം കുട്ടി മാസ്റ്റര്‍, പി വി ഇബ്രാഹിം മാസ്റ്റര്‍, ഇ പി ശംസുദ്ദീന്‍, സി പി റശീദ്, ഒമ്പാന്‍ ഹംസ,
എസ് കെ പി സക്കരിയ, പി കെ ശാഹുല്‍ ഹമീദ്, ഫാറൂഖ് വട്ടപ്പൊയില്‍, റശീദ് കരിയാടന്‍, സാഹിര്‍ പാലക്കല്‍ പങ്കെടുത്തു.

News, Kerala, Kerala-News, Kannur-News, Politics, Party, Political Party, Fund, Collection, Kannur News, Qaide Millat Center, Fund Collection, Muslim League, District Committee, Felicitate, Party Committees, Qaide Millat Center Fund Collection: Muslim League Kannur District Committee will felicitate best performing party committees.


Keywords: News, Kerala, Kerala-News, Kannur-News, Politics, Party, Political Party, Fund, Collection, Kannur News, Qaide Millat Center, Fund Collection, Muslim League, District Committee, Felicitate, Party Committees, Qaide Millat Center Fund Collection: Muslim League Kannur District Committee will felicitate best performing party committees.

Post a Comment