Follow KVARTHA on Google news Follow Us!
ad

Puthupally Special | വെറും ജയം മാത്രമല്ല, അതുക്കുംമേലെ മിന്നും വിജയം, പുതുപ്പളളിയില്‍ തരംഗത്തിന് കാതോര്‍ത്ത് യു ഡി എഫ്; അട്ടിമറി പ്രതീക്ഷയില്‍ എല്‍ ഡി എഫ്

Chandy Oommen, Jaick C. Thomas, Kerala News, Malayalam News, Politics, Puthupally Bye Election
തിരുവനന്തപുരം: (www.kvartha.com) പുതുപ്പളളിയില്‍ കൊട്ടിക്കലാശം കഴിഞ്ഞതോടെ നിശബ്ദ പ്രചരണവും കണക്കുകൂട്ടലുകളുമായി മൂന്ന് മുന്നണികളും. ചാണ്ടി ഉമ്മന്റെ വിജയം യു ഡി എഫ് ഉറപ്പാക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷത്തിനെ കുറിച്ചുളള ആശങ്കയാണ് നേതാക്കളുടെ മുഖങ്ങളില്‍ നിഴലിക്കുന്നത്. ഇരുപതിനായിരത്തില്‍ താഴെ മാത്രം ചാണ്ടി ഉമ്മന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ സാങ്കേതികമായി ജയിച്ചാലും തോറ്റതായി മാത്രമേ കണക്കാക്കാന്‍ കഴിയുവെന്നാണ് കോണ്‍ഗ്രസ് കാംപുകളുടെ വിലയിരുത്തലും. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ ലഭിച്ച സഹതാപതരംഗം അദ്ദേഹത്തിന്റെ മകനെന്ന നിലയില്‍ ചാണ്ടി ഉമ്മനു ലഭിക്കുമെന്ന് ഉറപ്പാക്കുന്നുണ്ടെങ്കിലും അതിനുമപ്പുറം പിണറായി സര്‍ക്കാരിനെതിരെയുളള ജനവികാരവും ഒരുസ്ഥാനാര്‍ഥിയെന്ന നിലയില്‍ചാണ്ടി ഉമ്മനു ലഭിക്കുന്ന സ്വീകാര്യതയുമാണ് പാര്‍ടി അധികവോട്ടായി കണക്കാക്കുന്നത്. ഈ മാനദണ്ഡം വെച്ചു നോക്കുകയാണെങ്കില്‍ ചാണ്ടി ഉമ്മന് ഇരുപതിനായിരം വോട് അധികമായി ലഭിക്കുകയും ഭൂരിപക്ഷം നാല്‍പതിനായിരത്തിന് മുകളില്‍ ലഭിക്കുകയുംവേണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടല്‍.
എന്നാല്‍ അവസാനലാപില്‍ അതിശക്തമായ മത്സരം കാഴ്ച്ചവെയ്ക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞുവെന്നും ഈസി വാക് ഓവറല്ല ഇഞ്ചോടിഞ്ചു പോരാട്ടമാണ് പുതുപ്പളളിയില്‍ നടക്കുന്നതെന്നുമാണ് സി പി എം വിലയിരുത്തല്‍. പുതുപ്പളളിയില്‍ അട്ടിമറി വിജയം എല്‍ ഡി എഫ് നേടുമെന്ന ആത്മവിശ്വാസം എം വി ഗോവിന്ദനെപ്പോലുളള നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
    
Kerala News, Malayalam News, Politics, Political News, Kerala Politics, Puthupally Bye Election, Chandy Oommen, Jaick C. Thomas, Congress, BJP, CPM, UDF, LDF, Puthupally Bye election: Not just a win, but also a brilliant victory: UDF, LDF is hoping for a coup.

കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും പുതുപ്പളളിയില്‍ വോട് ആകുമെന്ന പ്രതീക്ഷ ബി ജെ പിയും എന്‍ ഡി എ മുന്നണിയും വെച്ചുപുലര്‍ത്തുന്നുണ്ട്. ഏഴു ശതമാനത്തിലധികം വോട്  നേടിയാല്‍ തന്നെ വോട്ടുമറിച്ചു ചെയ്തുവെന്ന ദുഷ്പേരില്‍ നിന്നും രക്ഷപ്പെടാനും കഴിയുമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നുണ്ട്.
എന്തുതന്നെയായാലും അന്‍പത്തിമൂന്ന് വര്‍ഷത്തിനു ശേഷം ഉമ്മന്‍ചാണ്ടി അല്ലാതെ മറ്റൊരാള്‍ പുതുപ്പളളിയുടെ എം എല്‍ എയായി വരുമെന്നാണ് ഈ ഉപതെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ കാര്യം. സെപ്തംബര്‍ എട്ടിന് തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ പുതുപ്പളളിയുടെ പുതിയ എം എല്‍ എ കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യും.

രണ്ടുവര്‍ഷം മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 9044-വോടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ചാണ്ടി അന്നത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക് ജി തോമസിനെ തോല്‍പിച്ചത്. ഉമ്മന്‍ചാണ്ടിക്ക് 63,372- വോടും ജെയ്കിന് 54,328 വോടും ലഭിച്ചു. ബി ജെ പിക്ക് നേടാനായത് 11,694 വോട് മാത്രമാണ്. ആറുസ്ഥാനാര്‍ഥികള്‍ കഴിഞ്ഞ തവണ പുതുപ്പളളിയില്‍ കളത്തിലിറങ്ങിയെങ്കിലും നാലുപേര്‍ക്ക് കെട്ടിവെച്ച തുക പോവുകയാണ് ചെയ്തത്.
      
Kerala News, Malayalam News, Politics, Political News, Kerala Politics, Puthupally Bye Election, Chandy Oommen, Jaick C. Thomas, Congress, BJP, CPM, UDF, LDF, Puthupally Bye election: Not just a win, but also a brilliant victory: UDF, LDF is hoping for a coup.

75.35-ശതമാനം പേര്‍ വോട്  ചെയ്ത കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെയ്ക്കിന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ മഹാമേരുവായ ഉമ്മന്‍ചാണ്ടിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞതാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.
1970-ലാണ് ഉമ്മന്‍ചാണ്ടി പുതുപ്പളളിില്‍ ആദ്യമായി മത്സരിച്ചത് ഇ എം ജോര്‍ജിനെതിരെയായിരുന്നു അങ്കം. 7,288- വോട് ആയിരുന്നു ഭൂരിപക്ഷം. 2011-ല്‍ സൂജ സൂസന്‍ ജോര്‍ജ് എതിരാളിയായെത്തിയപ്പോള്‍ ലഭിച്ച 33,255 വോടിന്റെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ വിജയം.

പ്രചാരണം കൊട്ടിക്കയറി കഴിഞ്ഞപ്പോള്‍ പുതുപ്പളളിയില്‍ ഒരുവന്‍തരംഗം തന്നെ യു ഡി എഫ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അട്ടിമറി വിജയം സ്വപ്നംകാണുന്ന എല്‍ ഡി എഫ് നേതൃത്വം ഇതിനെ പൂര്‍ണമായി തളളിക്കളയുകയാണ്. പുതുപ്പളളിയില്‍ ആരുജയിച്ചാലും കേരളരാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളൊന്നുമില്ലെന്നു മുന്നണി നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ടെങ്കിലും വരുന്ന ലോക്സഭാതിരഞ്ഞെടുപ്പിലുളള ചൂണ്ടുപലകയായി പുതുപ്പളളിമാറുമെന്നു പലരും സമ്മതിക്കുന്നുണ്ട്.

Keywords: Kerala News, Malayalam News, Politics, Political News, Kerala Politics, Puthupally Bye Election, Chandy Oommen, Jaick C. Thomas, Congress, BJP, CPM, UDF, LDF, Puthupally Bye election: Not just a win, but also a brilliant victory: UDF, LDF is hoping for a coup.
< !- START disable copy paste -->

Post a Comment