മൊഹാലി: (www.kvartha.com) വീട്ടിലേക്ക് കയറിയ കന്നുകാലിയെ ഓടിക്കാന്‍ ശ്രമിച്ച വൃദ്ധന് ദാരുണാന്ത്യം. 83 കാരനായ സരൂപ് സിംഗ് എന്നയാളാണ് മരിച്ചത്. പഞ്ചാബിലെ മൊഹാലി ജില്ലയില്‍ ഓഗസ്റ്റ് 31 ന് രാവിലെയാണ് സംഭവമുണ്ടായത്.
വീട്ടിലേക്ക് കയറിയ പശുവിനെ ഓടിക്കാനുള്ള ശ്രമത്തിനിടയില്‍ പശുവിന്റെ ശരീരത്തില്‍ കെട്ടിയിരുന്ന കയര്‍ കാലില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ പശു 83 കാരനേയും വലിച്ച് കൊണ്ട് ഓടി. വയോധികനെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിന് ഇടയില്‍ റോഡ് സൈഡിലെ മതിലിലും കാറിലിലുമെല്ലാം തലയടക്കം ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതിനിടയില്‍ വൃദ്ധന്‍ കയറില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുറച്ച് ദൂരം പിന്നിട്ട പശുവിനെ ഒടുവില്‍ പ്രദേശവാസകിള്‍ പിടികൂടിയതോടെയാണ് സരൂപ് സിംഗിനെ കയറില്‍ നിന്ന് രക്ഷപ്പെടുത്താനായത്. എന്നാല്‍ ഗുരുതരമായി പരുക്കേറ്റ സരൂപ് സിംഗ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച (01.09.2023) മരണത്തിന് കീഴടങ്ങുകയായിരുന്നു.
Keywords: News, National, National-News, Video, Mohali News, Punjab News, Cow, Attack, Died, Old Man, Video, Old Man, Obituary, Cow, Entered, House, Incident, Street, Dragging, Busy Road, Hitting Vehicles, CCTV Footage, Punjab: Elderly Man Dies After Being Dragged by Cattle for 100 Metres in Mohali.Elderly man dies after stray cow drags him for about 100 meters, collides with several vehicles in Punjab's Mohali.
— Vani Mehrotra (@vani_mehrotra) September 2, 2023
The deceased was identified as 83-year-old Saroop Singh.#Punjab #Mohali pic.twitter.com/kCuRcpDAMM