കണ്ണൂര്‍: (www.kvartha.com) പുല്ലൂപ്പിപാലത്തിന് താഴെയുളള കടവില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അത്താഴകുന്ന് സ്വദേശി പൂക്കോത്ത് ഹൗസില്‍ സനൂഫ് (26) ആണ് മരിച്ചത്.
വ്യാഴാഴ്ച (31.08.2023) വൈകിട്ട് 4.30നാണ് സംഭവം. സുഹൃത്തുക്കളോടൊപ്പമാണ് സനൂഫ് പുല്ലുപ്പിയില്‍ എത്തിയത്. സനൂഫ് മാത്രമാണ് പുഴയിലേക്കിറങ്ങിയിരുന്നത്. കുളിക്കുന്നതിനിടയില്‍ പാലത്തിന് അടുത്ത് നിന്ന് ചൂണ്ടയിടുന്നവര്‍ ശക്തമായ അടിയൊഴുക്ക് ഉണ്ടാകുന്ന സ്ഥലമാണെന്ന് അപായസൂചന നല്‍കിയിരുന്നു. വൈകാതെ ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം സനൂഫ് വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളികേട്ടാണ് സമീപത്ത് ഉണ്ടായിരുന്നവരെത്തി അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചത്. അഗ്നിരക്ഷാസേനയും കണ്ണൂര്‍ ടൗണ്‍, മയ്യില്‍ പൊലീസും സ്ഥലത്തെത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി അവസാനിപ്പിച്ച തിരച്ചില്‍ വെളളിയാഴ്ച (01.09.2023) രാവിലെ തുടരുകയായിരുന്നു.
ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മയ്യില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അത്തായക്കുന്ന് കല്ലുകെട്ടുചിറയ്ക്ക് സമീപം പവുക്കോത്ത് സലീമിന്റെയും ഫാത്തിമയുടെയും മകനാണ് സനൂഫ്. സഹോദരങ്ങള്‍: റുക്സാന, സലീന.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Pullupikadavu News, Kannur News, Dead Body, Found, Death, Youth, Fire force, Pullupikadavu: Drowned youth's dead body found.