Follow KVARTHA on Google news Follow Us!
ad

Protest | നെടുംതട്ട് കൂവക്കരമലയില്‍ ക്വാറിയും ക്രഷറും തുടങ്ങുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു; പരിസ്ഥിതി ലോലപ്രദേശത്ത് ഖനനം അനുവദിക്കില്ലെന്ന് ജനങ്ങള്‍

കരിന്തളം- വയനാട് 400 കെവി വൈദ്യുതി ലൈനും ടവറും മാറ്റുവാനും നീക്കംനടക്കുന്നതായി പ്രദേശവാസികള്‍ Protest, Quarry and Crusher, Natives, Committee, Kerala
കണ്ണൂര്‍: (www.kvartha.com) ചെറുപുഴ പഞ്ചായതിലെ തട്ടുമ്മല്‍ നെടുംതട്ട് കൂവക്കര മലയില്‍ ക്വാറിയും ക്രഷറും തുടങ്ങുന്നതിനെതിരെ പ്രദേശവാസികള്‍ ആക്ഷന്‍ കമിറ്റി രൂപീകരിച്ച് പ്രക്ഷോഭമാരംഭിച്ചു. പെരിങ്ങോം പഞ്ചായതിലെ അഞ്ചാം വാര്‍ഡിലുളള പ്രദേശത്താണ് പ്രതിഷേധമുയരുന്നത്. ക്വാറി തുടങ്ങുന്നതിനായി നിര്‍ദിഷ്ട കരിന്തളം- വയനാട് 400 കെവി വൈദ്യുതി ലൈനും ടവറും മാറ്റുവാനും നീക്കംനടക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ക്വാറിയോട് ചേര്‍ന്നാണ് 400 കെവി വൈദ്യുത ലൈനും ടവറും വരുന്നത്. ക്വാറിയ്ക്കായി ടവറിന്റെ നിര്‍മാണം താമസിപ്പിക്കുകയാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു. ക്വാറിയിലേയ്ക്ക് റോഡിന്റെ നിര്‍മാണവുമാരംഭിച്ചിട്ടുണ്ട്. 1948-ല്‍ വലിയ ഉരുള്‍പൊട്ടലും വെള്ളപ്പാച്ചിലുമുണ്ടായ സ്ഥലമാണിത്. അതിന്റെ തുടര്‍ചയെന്നോണം എല്ലാവര്‍ഷവും ചെറിയരീതിയില്‍ ഇവിടെ ഉരുള്‍പൊട്ടലുണ്ടാകുന്നുണ്ടെന്നും ഇവിടം പരിസ്ഥിതിലോല പ്രദേശമാണെന്നും പ്രദേശവാസികള്‍ പറയുന്നു.

വയക്കര, പെരിങ്ങോം വിലേജുകളില്‍പ്പെട്ടതാണ് നിര്‍ദിഷ്ട ക്വാറി പ്രദേശം. എല്ലോറ എന്ന പേരില്‍ ക്വാറിയും ക്രഷറും നടത്തുന്നതിന് കണ്ണൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മുന്‍പാകെ ക്വാറി നടത്തിപ്പുകാരിലൊരാള്‍ അപേക്ഷ സമര്‍പ്പിച്ചതായും വിവരാവകാശ നിയമപ്രകാരം പ്രദേശവാസികള്‍ക്ക് അറിവ് ലഭിച്ചിട്ടുണ്ട്.

ക്വാറിയ്ക്കും ക്രഷറിക്കുമെതിരേ ജനകീയ കമിറ്റി രൂപവത്കരിച്ച് പ്രദേശവാസികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 400 കെവി ലൈനിന്റെയും ടവറിന്റെയും പണികള്‍ ഉടന്‍ തുടങ്ങണമെന്നും കരിങ്കല്‍ ക്വാറിക്കുവേണ്ടി നിര്‍മാണം താമസിപ്പിച്ചാല്‍ ശക്തമായ പ്രതിഷേധിക്കുമന്നും ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Public protest against opening of quarry and crusher in Nedumthat Koovakaramala, Kannur, News, Protest, Quarry and Crusher, Natives, Committee, Application, Submit, Kerala

ക്വാറി തുടങ്ങുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. ചെയര്‍മാന്‍ ടിപി ചന്ദ്രന്‍, കണ്‍വീനര്‍ വിവി കണ്ണന്‍, ഖജാന്‍ജി രാമകൃഷ്ണന്‍, ജോസ് പൂച്ചാലില്‍, ജോസ് അമ്പിളി കുന്നേല്‍, സ്മിത സതീഷ്, വിവി സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Public protest against opening of quarry and crusher in Nedumthat Koovakaramala, Kannur, News, Protest, Quarry and Crusher, Natives, Committee, Application, Submit, Kerala. 

Post a Comment