മുംബൈ: പ്രിയപ്പെട്ടവന് ഹൃദയസ്പര്‍ശിയായ ജന്മദിനാശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. നിക്കുമൊന്നിച്ചുള്ള വിവാഹം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നാണ് താരം സമൂഹ മാധ്യമത്തില്‍ കുറിച്ചത്. സെപ്റ്റംബര്‍ 16 ന് ആയിരുന്നു നിക് ജോനാസിന്റെ 31-ാം പിറന്നാള്‍.
'നിങ്ങളെ ആഘോഷിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. അസാധ്യമായ വഴികളിലൂടെ സഞ്ചരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. എന്നെ സ്‌നേഹിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു. നിങ്ങളുടെ എല്ലാ സ്വപ്‌നവും സാക്ഷാത്കരിക്കപ്പെടുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു... ജന്മദിനാശംസകള്‍'- എന്ന് പ്രിയങ്ക കുറിച്ചു.
നടി പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകന്‍ നിക് ജോനാസിന്റേയും വിവാഹം ഏറ്റവും കൂടുതല്‍ ചര്‍ചയായ താരവിവാഹമായിരുന്നു. ഇരുവരുടേയും പ്രായമായിരുന്നു വിമര്‍ശനത്തിന് ഇടയാക്കിയത്. 2018 ഡിസംബര്‍ ഒന്നിനായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ ഈ ബന്ധത്തിന് അധികം ആയുസ് ഉണ്ടാകില്ലെന്ന് പലരും പ്രവചിച്ചു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് മകള്‍ മാള്‍ടി മേരിക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് താരങ്ങള്‍.
Keywords: Priyanka Chopra calls her marriage the 'greatest joy' of her life, Mumbai, News, Priyanka Chopra, Greatest Joy, Bolly Wood Actress, Social Media, Birthday Wishes, Daughter, National News.