മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതിന് മധ്യപ്രദേശ് പൊലീസ് വൈദികനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ മാസമാണ് വാട്സ് ആപ് വഴി പങ്കുവച്ച പോസ്റ്റിന്റെ പേരില്‍ പൊലീസ് ക്രിമിനല്‍ കേസെടുത്തത്. ദേശീയ പതാകയെ അപമാനിച്ചെന്നായിരുന്നു കുറ്റം.
ഇതിന് പിന്നാലെ വൈദികന്‍ കനത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായാണ് വിവരം. തുടര്‍ന്ന് സെപ്തംബര്‍ 13-ാം തീയതി കതോലികാ പുരോഹിതനെ കാണാതായി. അന്നേ ദിവസം വൈകുന്നേരം സാഗറിലെ ബിഷപിന്റെ ഹൗസില്‍ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. പിന്നാലെയായിരുന്നു തിരോധാനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സെമിതേരിയിലെ മരത്തില്‍ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.
Keywords: News, National, National-News, Obituary, Obituary-News, Madhya Pradesh News, Priest, Found Dead, Death, Police, Complaint, Protest, Anti-Christian Violence, Manipur, Case, Police, Priest found dead after police complaint for protesting anti-Christian violence.