Pesticides | നിങ്ങൾ കഴിക്കുന്ന പല പച്ചക്കറികളും പഴങ്ങളും സുഗന്ധവ്യഞ്‌ജനങ്ങളും വിഷമാണ്! പൊതുവിപണിയിൽ വിൽക്കുന്നവയിൽ രാജ്യത്ത് നിരോധിച്ച മാരകമായ കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിൽ ഞെട്ടി ജനങ്ങൾ

 


കൊച്ചി: (www.kvartha.com) കേരളത്തിൽ പൊതുവിപണിയിൽ വിൽക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും സുഗന്ധവ്യഞ്‌ജനങ്ങളിലും രാജ്യത്ത് നിരോധിച്ച ഉഗ്ര–അത്യുഗ്ര വിഷവിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തൽ വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും പൊതുവെ ആരോഗ്യകരമായി കണക്കാക്കപ്പെടുമ്പോൾ അതിന്റെ ഗുണങ്ങളെ തന്നെ ഇല്ലാതാക്കുകയും ജനങ്ങളെ രോഗത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Pesticides | നിങ്ങൾ കഴിക്കുന്ന പല പച്ചക്കറികളും പഴങ്ങളും സുഗന്ധവ്യഞ്‌ജനങ്ങളും വിഷമാണ്! പൊതുവിപണിയിൽ വിൽക്കുന്നവയിൽ രാജ്യത്ത് നിരോധിച്ച മാരകമായ കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിൽ ഞെട്ടി ജനങ്ങൾ

കൃഷിവകുപ്പിന്റെ ‘സേഫ്‌ റ്റു ഈറ്റ്‌’ പദ്ധതിപ്രകാരമുള്ള പരിശോധനയിലാണ്‌ ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായത്. തക്കാളി, കാപ്‌സികം (പച്ച), കറുത്ത മുന്തിരി, പേരക്ക എന്നിവയുടെ സാംപിളിലാണ് അത്യുഗ്ര വിഷവിഭാഗത്തിൽപ്പെട്ട മോണോക്രോടോഫോസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കാപ്‌സികം (ചുവപ്പ്‌), കറുത്ത മുന്തിരി, ഏലക്ക, ജീരകം, കശ്‌മീരി ഉണക്കമുളക്‌ എന്നിവയിൽ പ്രൊഫെനോഫോസിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളായണി കീടനാശിനി അവശിഷ്ട, വിഷാംശ ഗവേഷണ ലബോറടറിയിലായിരുന്നു പരിശോധന നടത്തിയത്.

മറ്റിനങ്ങളിൽ ഉഗ്രവിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികളുടെ സാന്നിധ്യവുമുണ്ട്‌. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ റിപോർടാണ്‌ ഇപ്പോൾ പുറത്തുവന്നത്‌. 311 സാംപിളുകൾ പരിശോധിച്ചപ്പോൾ 88 എണ്ണത്തിലാണ്‌ കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. 52 പച്ചക്കറികളും 23 സുഗന്ധവ്യഞ്‌ജനങ്ങളും 11 പഴവർഗങ്ങളും രണ്ട്‌ ഭക്ഷ്യവസ്തുക്കളിലുമായാണ്‌ സാന്നിധ്യം കണ്ടെത്തിയത്‌. ഗുരുതരമായ അളവിലല്ല കീടനാശിനികളുടെ സാന്നിധ്യമെന്നും എന്നാൽ, കരുതൽ വേണമെന്നും റിപോർടിൽ പറയുന്നു. മിക്കയിനം കീടനാശിനികളും സംസ്ഥാനത്തിനുപുറത്തുനിന്നുള്ളവയിലാണ്‌.

അങ്ങേയറ്റം വിഷമുള്ള കീടനാശിനികൾ കണ്ടെത്തിയ ഇനങ്ങൾ:

* പൊതുവിപണി: ബീൻസ്, പാവൽ, ചെറുപയർ, കാബേജ്, കാപ്സികം (പച്ച–ചുവപ്പ്–മഞ്ഞ), സെലറി, സാമ്പാർ, മുരിങ്ങയില, പുതിന, ഉരുളക്കിഴങ്ങ്, പടവലം, പയർ, പച്ച ആപിൾ, റോബസ്റ്റ , കറുത്ത മുന്തിരി, ഏലം, മല്ലി, ജീരകം, കശ്മീരി മുളക്, കസൂരി മേത്തി, ഉണക്കമുന്തിരി.
* കർഷകരിൽ നിന്ന് ഉടൻ വാങ്ങിയതിൽ: ചുവന്ന ചീര, വെണ്ട, വെള്ളരി, തക്കാളി, പയർ.
* ഇകോഷോപിൽ നിന്ന്: പയർ.
* പ്രകൃതിദത്ത ലേബൽ -- കാപ്സികം.
* പരിചയമില്ലാത്ത, ചതകുപ്പ, മുളക്, പെരുംജീരകം.
* ഉഗ്രവിഷവിഭാഗത്തിൽ ഉൾപ്പെടുന്ന കീടനാശിനി കണ്ടെത്തിയ ഇനങ്ങൾ:

ആരോഗ്യത്തിന് ദോഷം

പഴങ്ങളും പച്ചക്കറികളും ഉൽപാദന സമയത്ത് കീടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്, ഇതിനായി കീടനാശിനികൾ തളിക്കുന്നു. ഇവപല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. കീടനാശിനികൾ വയറ്റിൽ ആവർത്തിച്ച് പ്രവേശിക്കുമ്പോൾ, വിഷം ശരീരത്തിൽ പടരാൻ തുടങ്ങും, ഇത് ഛർദി, തലകറക്കം, തലവേദന, അബോധാവസ്ഥ എന്നിവയ്ക്ക് കാരണമാകും. കീടനാശിനികൾ നിറഞ്ഞ പഴങ്ങളും പച്ചക്കറികളും തുടർച്ചയായി കഴിക്കുകയാണെങ്കിൽ, പ്രോസ്റ്റേറ്റ് കാൻസർ, ശ്വാസകോശ അർബുദം, കരൾ കാൻസർ തുടങ്ങി പല തരത്തിലുള്ള കാൻസറുകൾക്കും സാധ്യതയുണ്ട്. പലർക്കും ചില കീടനാശിനികളോട് അലർജി ഉണ്ടാകാം, ഇത് ചർമത്തിൽ ചുണങ്ങു, ചൊറിച്ചിൽ, ചർമത്തിന്റെ ചുവപ്പ്, തുമ്മൽ എന്നിവയ്ക്ക് കാരണമാകും.

Keywords: News, Kerala, Kochi, Pesticides, Vegetables, Health, Kerala News, Lifestyle, Presence of highly toxic pesticides in vegetables and fruits.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia