Follow KVARTHA on Google news Follow Us!
ad

Booked | വിദ്യാര്‍ഥികളെ കയറ്റാതെ പോയ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും Police Booked, Bus Driver, Complaint, Students, Kerala News
കണ്ണൂര്‍: (www.kvartha.com) വിദ്യാര്‍ഥികളെ കയറ്റാതെ പോയ ബസ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്ടു നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന വൈശാലി ബസിനും ഡ്രൈവര്‍ക്കുമെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. ബസുകള്‍ പരിയാരം വിളയാങ്കോട് സ്റ്റോപില്‍ നിന്നും വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്റ്റോപിലെത്തി പരിശോധന നടത്തിയത്.

പിലാത്തറ, വിളയാങ്കോട് സ്റ്റോപുകളില്‍ നിന്നും പല ബസുകളും വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പരിയാരം പൊലീസ് അറിയിച്ചു. 

Police registered case against bus driver who did not pick up the students, Kannur, News, Police Booked, Bus Driver, Complaint, Students, Bus Stop, Clash, Kerala News

കണ്ണൂര്‍-കാസര്‍കോട് റൂടിലെ ചില സ്റ്റോപുകളില്‍ കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളെ കയറ്റാതെ ബസുകള്‍ സര്‍വീസ് നടത്തുന്ന പ്രശ്നം നിലവിലുണ്ട്. ഇതേ ചൊല്ലി കരിവെളളൂരില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ബസ് ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.

Keywords: Police registered case against bus driver who did not pick up the students, Kannur, News, Police Booked, Bus Driver, Complaint, Students, Bus Stop, Clash, Kerala News. 

Post a Comment