Youth Arrested | കാപ നിയമം ലംഘിച്ചു വീണ്ടും അക്രമം നടത്തിയ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കാപ നിയമം ലംഘിച്ചുവീണ്ടും തലശേരിയിലെത്തി അക്രമത്തില്‍ ഏര്‍പ്പെട്ട യുവാവിനെ രണ്ടാം തവണയും തലശേരി ടൗണ്‍ പൊലിസ് പിടികൂടി. തലശേരി ചാലില്‍ സ്വദേശിയായ കെ സുനീറിനെയാ(34)യാണ് തലശേരി ടൗണ്‍ പൊലിസ് തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക്അറസ്റ്റു ചെയ്തത്.
         
Youth Arrested | കാപ നിയമം ലംഘിച്ചു വീണ്ടും അക്രമം നടത്തിയ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു

നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നേരത്തെ പൊലിസ് കാപ ചുമത്തി ഇയാളെ നാടുകടത്തിയത്. മാസങ്ങള്‍ കഴിയും മുന്‍പെ വീണ്ടും തലശേരിയിലെത്തി നിയമം ലംഘിച്ചതിന് ഇയാള്‍പിടിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും സുനീറിന്റെ അമ്മാവന്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ തലശേരി ചാലിലെത്തിയത്. സംസ്‌കാരചടങ്ങുകള്‍ക്കു ശേഷം മുന്‍വൈരാഗ്യമുണ്ടായിരുന്ന അയല്‍പക്കത്തെ വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം കാട്ടിയെന്നാണ് പരാതി.
Aster mims 04/11/2022

കഴിഞ്ഞ ഏപ്രില്‍ മാസമാണ് സുനീറിനെ ആറുമാസത്തേക്ക് നാടുകടത്തിയത്.

Keywords: Kerala News, Malayalam News, Kannur News, Crime, Crime News, KAAPA Act, Police arrested young man who violated KAAPA and committed violence.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia