Follow KVARTHA on Google news Follow Us!
ad

Govt Scheme | തൊഴിലാളികള്‍ക്കായി പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍; പ്രധാനമന്ത്രി വിശ്വകര്‍മ യോജന ആരംഭിച്ചു; ആരാണ് ഗുണഭോക്താക്കള്‍, എങ്ങനെ അപേക്ഷിക്കാം അറിയേണ്ടതെല്ലാം

13,000 കോടി രൂപ ധനസഹായം നല്‍കും Govt Scheme, Vishwakarma scheme, Lifestyle, ദേശീയ വാര്‍ത്തകള്‍, Lifestyle
ന്യൂഡെല്‍ഹി: (www.kvartha.com) വിശ്വകര്‍മ ജയന്തി ദിനത്തില്‍ ഞായറാഴ്ച മുതല്‍ രാജ്യത്ത് പ്രധാനമന്ത്രി വിശ്വകര്‍മ സ്‌കീം ആരംഭിച്ചു. കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് ജോലി ചെയ്യുന്ന കരകൗശല വിദഗ്ധരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഞായറാഴ്ച രാവിലെ 11 മണിക്ക് ദ്വാരകയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സ്പോ സെന്ററിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.
      
Vishwakarma scheme

തൊഴിലാളികളുടെ ഉല്‍പന്നങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ അതിമോഹ പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം കരകൗശല തൊഴിലാളികളുടെ കുടുംബത്തില്‍ നിന്ന് ഒരാളെ ഉള്‍പ്പെടുത്തും. അവര്‍ക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപയും രണ്ടാം ഗഡുവായി രണ്ട് ലക്ഷം രൂപയും അഞ്ച് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കും. ഇതോടൊപ്പം കരകൗശല വിദഗ്ധര്‍ക്ക് അടിസ്ഥാനപരവും നൂതനവുമായ പരിശീലനവും നല്‍കും. ഗുണഭോക്താക്കള്‍ക്ക് 15,000 രൂപയുടെ ടൂള്‍കിറ്റും നല്‍കും. ഇതിന് പുറമെ പ്രതിദിനം 500 രൂപ വീതം അടിസ്ഥാന നൈപുണ്യ പരിശീലനവും നല്‍കും. പ്രധാനമന്ത്രി വിശ്വകര്‍മ പദ്ധതിക്ക് 13,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും ധനസഹായം നല്‍കും .

ഇവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും

മത്സ്യബന്ധനവല നിര്‍മിക്കുന്നവര്‍ തയ്യല്‍ക്കാര്‍ ബാര്‍ബര്‍ പാവയും കളിപ്പാട്ടവും നിര്‍മിക്കുന്നവര്‍ കയര്‍, ചവിട്ടി, വട്ടി-കുട്ട നിര്‍മാതാക്കള്‍, ചൂല് നിര്‍മാതാക്കള്‍ കല്‍പ്പണിക്കാര്‍ പാദരക്ഷനിര്‍മിക്കുന്നവര്‍ ശില്‍പം-പ്രതിമ നിര്‍മിക്കുന്നവര്‍ കണ്‍പാത്രനിര്‍മാതാക്കള്‍ സ്വര്‍ണപ്പണിക്കാര്‍ പൂട്ട് നിര്‍മാതാക്കള്‍ മരപ്പണിക്കാര്‍ ചുറ്റികയും പണിയായുധങ്ങളും നിര്‍മിക്കുന്നവര്‍

ആവശ്യമുള്ള രേഖകള്‍

ആധാര്‍ കാര്‍ഡ്
വോട്ടര്‍ ഐഡി കാര്‍ഡ്
ബിസിനസിന്റെ തെളിവ്
മൊബൈല്‍ നമ്പര്‍
ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്
വരുമാന സര്‍ട്ടിഫിക്കറ്റ് ജാതി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍)

വിശ്വകര്‍മ സ്‌കീമിലേക്ക് എങ്ങനെ അപേക്ഷിക്കാം

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനായി https://pmvishwakarma(dot)gov(dot)in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ 18002677777, 17923, 011-23061574 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

* പ്രധാനമന്ത്രി വിശ്വകര്‍മ യോജനയുടെ ഔദ്യോഗിക പോര്‍ട്ടലിലേക്ക് പോകുക.
* നിങ്ങളുടെ മൊബൈല്‍ നമ്പറും ആധാര്‍ കാര്‍ഡും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
* ഒ ടി പി നല്‍കി നിങ്ങളുടെ മൊബൈല്‍ നമ്പറും ആധാര്‍ കാര്‍ഡും പരിശോധിക്കുക.
* പേര്, വിലാസം, ബിസിനസ് സംബന്ധിയായ വിവരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിങ്ങളുടെ വിശദാംശങ്ങള്‍ സഹിതം പിഎം വിശ്വകര്‍മ യോജന രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുക.
* രജിസ്‌ട്രേഷന്‍ ഫോം സമര്‍പ്പിക്കുക.
* ഭാവി ഉപയോഗത്തിനായി പി എം വിശ്വകര്‍മ ഡിജിറ്റല്‍ ഐഡിയും സര്‍ട്ടിഫിക്കറ്റും ഡൗണ്‍ലോഡ് ചെയ്യുക.
* ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.
* ലഭിക്കുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
* വാണിജ്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ പ്രധാനമന്ത്രി വിശ്വകര്‍മ യോജനയ്ക്ക് കീഴിലുള്ള ഈടില്ലാത്ത വായ്പകള്‍ വിതരണം ചെയ്യും.
* കലാകാരന്മാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും അവരുടെ അടുത്തുള്ള സിഎസ്സി സെന്ററില്‍ പ്രധാനമന്ത്രി വിശ്വകര്‍മ യോജനയ്ക്ക് രജിസ്റ്റര്‍ ചെയ്യാനും അപേക്ഷിക്കാനും കഴിയും.

Keywords: Govt Scheme, Vishwakarma scheme, Lifestyle, Lifestyle, National News, Malayalam News, Government of India, PM Modi launches Vishwakarma scheme; All you need to know | Mint.
< !- START disable copy paste -->

Post a Comment