Follow KVARTHA on Google news Follow Us!
ad

Pinarayi Vijayan | ഉമ്മൻ ചാണ്ടിയുടെ മാതൃകയിൽ ജനമ്പർക്ക പരിപാടി പിണറായി നടപ്പിലാക്കുമ്പോൾ: പുതുപ്പള്ളി എഫക്ടിൽ നിന്ന് കരകയറാൻ രണ്ടും കൽപിച്ച് സർകാർ

-ഭാമാനാവത്ത്

കണ്ണൂർ: (www.kvartha.com) ലോക് സഭാ തെരഞ്ഞെടുപ്പിന് മുൻപായി ജനസമ്പർക്ക പരിപാടിയിലൂടെ ശക്തിയാർജ്ജിക്കാൻ രണ്ടാം പിണറായി സർക്കാർ ഒരുങ്ങുമ്പോൾ വിവാദങ്ങൾ നിഴലിക്കുമോയെന്ന ആശങ്ക സി.പി.എമ്മിൽ പടരുന്നു.
     
Pinarayi Vijayan

കേരളത്തിന്റെ അനുദിനം തകർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക രംഗവും മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള മാസപ്പടി ആരോപണങ്ങളും സർക്കാരിന്റെ ധൂർത്തുമൊക്കെ പ്രതിപക്ഷം ഉയർത്തിയിരിക്കെ വികസന നേട്ടങ്ങൾ ഉയർത്തി കാട്ടിയാണ് മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഓരോ മണ്ഡലത്തിലും പര്യടനത്തിറങ്ങുന്നത്. പുതുപള്ളിയിൽ ഇടതുമുന്നണിക്കേറ്റ പരാജയത്തിന് കാരണങ്ങളിലൊന്ന് ഭരണ വിരുദ്ധ വികാരവും അന്തർലീനമായിട്ടുണ്ടെന്ന തിരിച്ചറിവിലാണ് സർക്കാരും പാർട്ടിയും ജീവൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നത്.

തൃക്കാക്കര, പുതുപ്പള്ളി തെരഞ്ഞടുപ്പുകളിൽ ഏറ്റ കനത്ത പരാജയങ്ങൾ ജനങ്ങളിൽ നിന്നകന്നതാണ് കാരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും വിലയിരുത്തിയിരുന്നു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി ഇതിനകം സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്‍റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്നാണ് സർക്കാർ അറിയിപ്പിൽ പറയുന്നത്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്താനാണ് തീരുമാനം..

2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും. സെപ്റ്റംബര്‍ മാസത്തില്‍ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുമെന്നാണ് അറിയിപ്പ്. കോടികൾ പൊടിച്ചു സർക്കാർ ചെലവിലാണ് പരിപാടി കെങ്കേമമായി നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കര്‍ഷക തൊഴിലാളികളും മഹിളകളും വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസ്സു കള്‍ ആസൂത്രണം ചെയ്യും. മണ്ഡലം സദസ്സിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും.

മണ്ഡലം സദസ്സില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ, യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, തെയ്യം കലാകാരډന്മര്‍, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരൻമാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതി നിധികള്‍, കലാസാംസ്കാരിക സംഘടനകള്‍ ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററായി പാര്‍ല മെന്‍ററികാര്യ മന്ത്രിയെ ചുമതലപ്പെടുത്തി. ജില്ലകളില്‍ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാരെ എല്‍പ്പിക്കും. മന്ത്രിമാര്‍ ഇല്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരെ ഏല്‍പ്പിക്കും. ജില്ലകളില്‍ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാർക്കാണ് നൽകിയിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായുള്ള ബന്ധം അകന്നതുകാരണമാണ് ജനസമ്പർക്ക പരിപാടിയുമായി ഇറങ്ങിയിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഉമ്മൻ ചാണ്ടി മുൻ കാലങ്ങളിൽ നടത്തിയ ജനസമ്പർക്കപരിപാടിയെ പരിഹസിച്ചവരാണ് ഇപ്പോൾ പിണറായി സ്റ്റെൽ ജനസമ്പർക്കം പരിപാടിയുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

Keywords: Kerala News, Kannur News, Malayalam News, Politics, Political News, Congress, CPM, Pinarayi Vijayan, Oommen Chandy, Puthupally, Kerala Politics, LDF Government, Pinarayi implements Janamparka program on the model of Oommen Chandy.
< !- START disable copy paste -->

Post a Comment