Follow KVARTHA on Google news Follow Us!
ad

Accident | മത്സ്യ ഫെഡിന്റെ പികപ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി, ഡ്രൈവര്‍ക്ക് പരുക്കേറ്റു

തലശേരി ഭാഗത്തു നിന്നും അഴീക്കലിലേക്ക് മീന്‍ കയറ്റാനായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത് Accident, Injury, Hospital, Treatment, Driver
കണ്ണൂര്‍: (www.kvartha.cvom) തലശേരിയില്‍ നിന്നും അഴീക്കലിലേക്ക് വരികയായിരുന്ന മത്സ്യ ഫെഡിന്റെ പികപ് വാന്‍ നിയന്ത്രണം വിട്ട് പെരളശേരി പഞ്ചായതിലെ മൂന്നാംപാലത്തിന്റെ കൈവരിയിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി. ചൊവ്വാഴ്ച പുലര്‍ചെ നാലുമണിക്കാണ് അപകടം. സംഭവസമയത്ത് കടയില്‍ ആളില്ലാത്തതിനാല്‍ വന്‍ദുരന്തമൊഴിവായി.

Pick-up van rammed into shop; Driver injured, Kannur, News, Accident, Injury, Hospital, Treatment, Driver, Lorry, Kerala

തലശേരി ഭാഗത്തു നിന്നും അഴീക്കലിലേക്ക് മീന്‍ കയറ്റാനായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വെളളച്ചാല്‍ സ്വദേശിയായ ഡ്രൈവര്‍ ടി സന്തോഷി(50)നെ നിസാര പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്കു മുന്‍പ് ഉദ്ഘാടനം ചെയ്ത പാലത്തിന്റെ കൈവരിയാണ് തകര്‍ന്നത്. ഡ്രൈവര്‍ ഉറങ്ങിപോയതാണോ അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി എടക്കാട് പൊലീസ് അറിയിച്ചു.

Keywords: Pick-up van rammed into shop; Driver injured, Kannur, News, Accident, Injury, Hospital, Treatment, Driver, Lorry, Kerala.

Post a Comment