കണ്ണൂര്‍: (www.kvartha.com) പയ്യാവൂര്‍ ടൗണിലെ ജ്വലറിയിലെ ആഭരണനിര്‍മാണകേന്ദ്രം കുത്തിതുറന്ന് മൂന്ന് കിലോവെളളി ആഭരണങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ തമിഴ്‌നാട് സ്വദേശിയായ 50 കാരന്‍ അറസ്റ്റില്‍. വേലായുധം സെല്ലമുത്തുവാണ് പിടിയിലായത്. കോയമ്പത്തൂര്‍ ഉക്കടത്തു നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
പയ്യാവൂര്‍ പൊലീസ് സ്റ്റേഷന്‍ പ്രിന്‍സിപല്‍ എസ് ഐ കെ ശറഫുദ്ദീന്‍, അസി. എസ് ഐ മുത്തലിബ്, സീനിയര്‍ സി പി ഒ സി കെ ഉനൈസ്, ക്രൈം സ്‌ക്വാഡ് എസ് ഐ അബ്ദുല്‍ റൗഫ്, സി പി ഒ രാഹുല്‍ദേവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
പൊലീസ് പറയുന്നത്: കഴിഞ്ഞ ഓഗസ്റ്റ് 13 നാണ് പയ്യാവൂര്‍ ടൗണിലെ ജ്വലറിയിലെ ആഭരണ നിര്‍മാണശാല കുത്തിതുറന്ന് ഇയാള്‍ മൂന്ന് കിലോയോളം വെളളിയാഭരണങ്ങള്‍ കവര്‍ന്നത്. ആഭരണ നിര്‍മാണശാലയിലെ സി സി ടി വി കാമറകള്‍ (Camera) തകര്‍ത്തതിനുശേഷമായിരുന്നു മോഷണം. തുടര്‍ന്ന് പയ്യാവൂര്‍ ടൗണിലെ സി സി ടി വി കാമറകളില്‍ നിന്നാണ് പ്രതിയെകുറിച്ചുളള വിവരം ലഭിച്ചത്.
സംസ്ഥാനത്തെ ജ്വലറികളില്‍ നിന്നും വെയ്സ്റ്റ് അരിച്ചെടുത്ത് സ്വര്‍ണം, വെളളി തരികള്‍ ശേഖരിച്ച് വില്‍ക്കുന്ന ജോലിചെയ്തു വരികയായിരുന്നു വേലായുധം. അതുകൊണ്ടു തന്നെ ജ്വലറികളെ കുറിച്ചു നേരത്തെ മനസിലാക്കുകയും അവിടെ പിന്നീട് കവര്‍ച നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.
പയ്യാവൂരിലെ കവര്‍ചയ്ക്കുശേഷം ഇയാള്‍ ശ്രീകണ്ഠാപുരത്തേക്കും അവിടെ നിന്നും കണ്ണൂരിലേക്കും പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അവിടെ നിന്നും ട്രെയിന്‍ മാര്‍ഗമാണ്കോയമ്പതൂരിലെത്തിയത്. ഇയാള്‍ കവര്‍ച നടത്തിയ ആഭരണങ്ങള്‍ കോയമ്പതൂരിലെ ജ്വലറികളില്‍ വില്‍പന നടത്തിയിട്ടുണ്ടെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പയ്യാവൂര്‍ പൊലിസ് സ്റ്റേഷനിലെത്തിച്ച പ്രതിയെയും കൊണ്ടു തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Kannur-News, Regional-News, Payyavoor News, Accused, Theft, Robbery Case, Caught, Coimbatore, Payyavoor Theft case accused caught at Coimbatore.