പയ്യന്നൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ മാതാവിന്റെ ആണ്‍സുഹൃത്തിനെതിരെ പൊലീസ് പോക്സോ കേസെടുത്തു. പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ 15 ുകാരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 ന് രാത്രി ഒമ്പത് മണിയോടെയാണ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടകവീട്ടില്‍ സംഭവം നടന്നത്. മാതാവിന്റെ ആണ്‍സുഹൃത്ത് കണ്ടെത്തിയ വാടക വീട്ടിലാണ് ഭര്‍ത്താവുമായി അകന്നുകഴിയുന്ന 36 കാരി കഴിയുന്നത്.
സംഭവദിവസം ആണ്‍സുഹൃത്തും ഇയാളുടെ സുഹൃത്തുക്കളും ഓണാഘോഷത്തിന്റെ ഭാഗമായി രാത്രി വാടക വീട്ടിലെത്തിയിരുന്നു. മൂന്നുപേരും ചേര്‍ന്ന് മദ്യപാനം ആരംഭിച്ചതോടെ 15 കാരന്‍ അതിനെ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് കുട്ടിയെ മാതാവും മറ്റ് മൂന്നുപേരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന യുവാവ് കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു.
അടുത്ത ദിവസം രാവിലെ കുട്ടി മറ്റു ബന്ധുക്കളുടെ സഹായത്തോടെ സ്റ്റേഷനിലെത്തി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കുട്ടിയെ മര്‍ദിച്ച മാതാവിനും മറ്റു മൂന്നു യുവാക്കള്‍ക്കുമെതിരെ കേസെടുത്തു. ലൈംഗിക പ്രദര്‍ശനം നടത്തിയ യുവാവിനെതിരെ പോക്സോയും ചുമത്തി കേസെടുത്തിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Police-News, Regional-News, Payyanur News, Youth, Booked, POCSO, Abuse, Minor Boy, Friend, Mother, Case, Payyanur: Youth booked under POCSO for abuse against 15-year-old boy.