കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരിലെ ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുക്കുന്നതിനിടെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനെ വിജിലന്‍സ് പരിശോധന നടത്തി പിടികൂടി. കാടാച്ചിറ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി വി പ്രതീഷാണ് പിടിയിലായത്. പയ്യന്നൂരിലെ കൊളീജിയറ്റ് എന്ന സ്ഥാപനത്തില്‍ ക്ലാസെടുക്കുന്നതിനിടെയാണ് ഇയാള്‍
പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ വിനോദാണ് പരിശോധന നടത്തിയത്. നേരത്തെ കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ട്യൂഷനെടുക്കുകയായിരുന്ന സര്‍കാര്‍ സ്‌കൂളിലെ അധ്യാപകര്‍ വിജിലന്‍സ് റെയ്ഡില്‍ പിടിയിലായിരുന്നു. ഇതിനുശേഷവും വിജിലന്‍സ് നീരീക്ഷണം ശക്തമാക്കിയിരുന്നു.
Teacher Arrested | പയ്യന്നൂരില്‍ ട്യൂഷന്‍ സെന്ററില്‍ വിജിലന്‍സ് പരിശോധന; ക്ലാസെടുക്കുകയായിരുന്ന സര്‍കാര്‍ അധ്യാപകന്‍ പിടിയില്‍
കൊളീജിയറ്റ് എന്ന സ്ഥാപനത്തില്‍ ക്ലാസെടുക്കുന്നതിനിടെയാണ് അറസ്റ്റിലായത്
Payyannu News, Kannur News, Vigilance, Government Teacher, Class, Tuition Cent