ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയിലായി. നഗരസഭ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ പറശിനിക്കടവ് തവളപ്പാറ സി ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്.
പരിശോധനയില്‍ കൈക്കൂലിയായി കൈപ്പറ്റിയ 25,000 രൂപയും വിജിലന്‍സ് ഇയാളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ബില്‍ഡിങ് പെര്‍മിറ്റിനായി സി ബിജു അപേക്ഷനോട് പണം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടര്‍ന്നാണ് പരാതിക്കാരന്‍ വിജിലന്‍സില്‍ വിവരമറിയിക്കുന്നത്.
തുടര്‍ന്ന് രാസമിശ്രിതം പുരട്ടിയ കറന്‍സികള്‍ നല്‍കിയതിനുശേഷം വിജിലന്‍സ് ഇയാളെ രഹസ്യകേന്ദ്രത്തില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുകയായിരുന്നു. വീടിന്റെ പെര്‍മിറ്റ് നല്‍കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നേരത്തെയും വ്യാപകമായ പരാതിയുയര്‍ന്നിരുന്നു.
Keywords: News, Kerala, Kerala-News, Kannur, Kannur-News, Payyannur News, Kannur News, Municipality Employee, Arrested, Bribery Case, Vigilance, Payyannur municipality employee arrested in bribery case.