നാടിനൊപ്പവും സര്‍കാരിനൊപ്പവുമെന്ന തലക്കെട്ടിലാണ് തന്റെ ശമ്പളം നല്‍കിയതിനെകുറിച്ചു ഇയാള്‍ പോസ്റ്റിട്ടത്. എന്നാല്‍ ബിജു കൈക്കൂലികേസില്‍ കുടുങ്ങിയപ്പോള്‍ ഇപ്പോള്‍ ഇത്തരം പോസ്റ്റുകള്‍ വീണ്ടും ചര്‍ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബിൽഡിങ് ഇൻസ്‌പെക്ടറെ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. താന്‍ ജോലി ചെയ്ത ഓഫീസുകളില്ലാം കനത്ത തോതില്‍ കൈക്കൂലിവാങ്ങി കുപ്രസിദ്ധനായിരുന്നു ബിജുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എന്നാല്‍ പയ്യന്നൂരില്‍ നിന്നും ഇത്തരമൊരു പണി തനിക്ക് കിട്ടുമെന്ന് സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിരുന്നില്ല.
നഗരസഭാ ചെയര്‍പേഴ്സന്‍ കെ വി ലളിത ഇയാളുടെ സ്വഭാവം മനസിലാക്കി മുന്നറിയിപ്പ് നല്‍കിയിട്ടും അതുപോലും വകവെക്കാതെ കൈക്കൂലിക്ക് മാത്രമായി ജോലിചെയ്യുകയായിരുന്നുവെന്നാണ് പറയുന്നത്. രണ്ടുതവണയാണ് ബിജുവിനെതിരെ പരാതിയുയര്‍ന്നപ്പോള്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തന്റെ ചേംബറില്‍വിളിച്ചു താക്കീതു ചെയ്തതെന്നാണ് വിവരം. തലശേരി നഗരസഭയില്‍ ജോലി ചെയ്യുന്ന സമയത്ത് ക്രമക്കേടുകള്‍ കാണിച്ചുവെന്ന പരാതിയിൽ ബിജുവിന്റെ പേരില്‍ കര്‍ശനമായ വകുപ്പുതല ശിക്ഷാനടപടികള്‍ സ്വീകരിച്ചിരുന്നു.
ഇയാളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് നിരവധി കരാറുകാര്‍ ഉള്‍പെടെ ഇയാളുടെ കൈക്കൂലിക്ക് വഴങ്ങേണ്ടിവന്ന നിരവധിപേര്‍ വിജിലന്‍സില്‍ പരാതിയുമായി എത്തുന്നുണ്ടെന്നാണ് അറിയുന്നത്. തലശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ ബിജുവിപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
Kannur, Bribery, Corruption, Vigilance, Social Media, Discussion, Municipality, Building, Inspector, Arrest, Crime, Payyannoor bribery case discussed on social media.