Youth Arrested | ഭക്ഷണം കൊടുക്കാന്‍ വൈകിയതിന് ഫ്‌ലാറ്റിന് തീയിട്ട് അമ്മയെ കൊല്ലാന്‍ ശ്രമിച്ചതായി പരാതി; മകന്‍ അറസ്റ്റില്‍

 


പത്തനംതിട്ട: (www.kvartha.com) പ്രായമായ അമ്മയെ ഫ്‌ലാറ്റിന് തീയിട്ട് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. പത്തനംതിട്ട ഓമല്ലൂര്‍ പുത്തന്‍പീടികയിലായിരുന്നു സംഭവം. സംഭവത്തില്‍ ജുബിന്‍ എന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്നും സംഭവ സമയത്ത് മദ്യ ലഹരിയിലായിരുന്നു ഇയാള്‍ ഫ്‌ലാറ്റിന് തീയിട്ടതെന്നും പൊലീസ് അറിയിച്ചു.

ഭക്ഷണം തയ്യാറാക്കി കൊടുക്കാന്‍ താമസിച്ചെന്ന് ആരോപിച്ചാണ് അമ്മയോട് മകന്റെ ക്രൂരത. തീപ്പിടിത്തത്തില്‍ 80 കാരിയായ ഓമന ജോസഫിന് നിസാരമായ പൊള്ളലേറ്റു. തീപ്പിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂനിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീയണയ്ക്കാന്‍ തുടങ്ങി.

അനേകം കുടുംബങ്ങളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ തീ പടര്‍ന്നിരുന്നെങ്കില്‍ വന്‍ അപകടം ഉണ്ടാകുമായിരുന്നു. പ്രതിയെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


Youth Arrested | ഭക്ഷണം കൊടുക്കാന്‍ വൈകിയതിന് ഫ്‌ലാറ്റിന് തീയിട്ട് അമ്മയെ കൊല്ലാന്‍ ശ്രമിച്ചതായി പരാതി; മകന്‍ അറസ്റ്റില്‍



Keywords: News, Kerala, Kerala-News, Pathanamthitta-News, Police-News, Pathanamthitta News, Man, Tried to Kill, Elderly Woman, Fire, Flat, Son, Mother, Pathanamthitta: Man tried to kill elderly woman by setting fire to flat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia